ഇരട്ട ഭൂകമ്പത്തിന് പിന്നാലെ വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിലെ ആകാശം കടും ചുവപ്പ് നിറത്തിലായി. ചൊവ്വാഴ്ച വൈകുന്നേരം ആകാശം കടും ചുവപ്പ് നിറത്തിലായതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി. ജൂൺ 24-ലെ ഇരട്ട ഭൂകമ്പത്തിന്റെ ആഘാതത്തിൽ നിന്ന് കര കയറുന്നതിന് മുൻപ് ആകാശത്തുണ്ടായ ഈ മാറ്റം ആളുകളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.ഭൂകമ്പം കഴിഞ്ഞ് ആറ് ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം കണ്ടത്. സംഭവത്തിന്റെ ചിത്രങ്ങൾ വളരെ പെട്ടെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയത്. ഇതൊരു അത്ഭുതമാണെന്നോ അല്ലെങ്കിൽ വരാനിരിക്കുന്ന വലിയ വിപത്തിന്റെ മുന്നറിയിപ്പാണെന്നോ എന്നൊക്കെയാണ് ഇപ്പോൾ ചർച്ച.ALSO READ: ഉഗ്രവിഷമുള്ള പാമ്പുകൾ എവറസ്റ്റ് കൊടുമുടിയിലും; കേട്ടുകേൾവിയില്ലാത്ത വാർത്തയ്ക്ക് പിന്നിലെ കാരണംവെനസ്വേലയിലും കരീബിയൻ രാജ്യങ്ങളിലും ഇതിനെ ‘കൺടിലാസോ’ (Candilazo) എന്നാണ് വിളിക്കുന്നത്. എണ്ണവിളക്കുകളിൽ നിന്നുള്ള ഊഷ്മളമായ പ്രകാശത്തോട് ആകാശത്തിന് സാമ്യം തോന്നുന്നതിനാലാണ് ഇതിന് ഇങ്ങനെ പേരു വന്നത്. ശാസ്ത്രീയമായി ഇതിനെ ‘റേലി സ്കാറ്ററിങ്’ (Rayleigh scattering) എന്ന് വിളിക്കുന്നു.ഇതിന് സഹാറ മരുഭൂമിയിൽ നിന്ന് വാണിജ്യ വാതങ്ങൾ വഴി അറ്റ്ലാന്റിക് സമുദ്രം കടന്നെത്തിയ പൊടിപടലങ്ങളും കാരണമായതായാണ് വിലയിരുത്തൽ. വായുവിലെ ഈ സൂക്ഷ്മ ധാതുമണലുകൾ നീല വെളിച്ചത്തെ കൂടുതൽ ആഗിരണം ചെയ്യുകയും ചുവപ്പ് നിറത്തിന് ആധിപത്യം നൽകുകയും ചെയ്തു. കൂടാതെ, ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങളിൽ നിന്നുള്ള പൊടിയും അവശിഷ്ടങ്ങളും വായുവിൽ കലർന്നത് ഇതിന്റെ തീവ്രത നേരിയ തോതിൽ വർദ്ധിപ്പിച്ചിട്ടുണ്ടാകാം.The post വെനസ്വേയുടെ ആകാശം ചുവന്നുതുടുത്തു ! ഇരട്ട ഭൂകമ്പത്തിന് പിന്നാലെ ജനങ്ങൾ വീണ്ടും ആശങ്കയിൽ appeared first on Kairali News | Kairali News Live.