തീതുപ്പി പാറുന്ന കാറിനെ പിന്തുടർന്ന് പിടികൂടി എംവിഡി; വോട്ടിന് വേണ്ടി വസ്തുതകൾ മറച്ചുവെച്ച് മോ‍ഡിഫിക്കേഷൻ വാ​ഗ്ദാനം നൽകിയവരൊക്കെ എവിടെ?…

Wait 5 sec.

വാഹനങ്ങളിൽ വലിയ തോതിലുള്ള മോഡിഫിക്കേഷനുകൾ ചെയ്യുന്നത് എപ്പോഴും അപകടം വിളിച്ചുവരുത്തുന്ന ഒന്നാണ്. അതുകൊണ്ട് തന്നെയാണ് വാഹനത്തിൽ ഇത്തരത്തിൽ വൻ മാറ്റങ്ങൾ വരുത്തുന്നത് അനുവ​ദിക്കാത്തതും. ഇപ്പോഴിതാ, എക്സ്ഹോസ്റ്റിലൂടെ തീതുപ്പി പാറുന്ന കാറിനെ പിന്തുടർന്ന് പിടികൂടിയിരിക്കുകയാണ് എംവിഡി. എംവിഡി തന്നെയാണ് ഈ വീഡിയോ തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചത്.കേവലം വോട്ടുകൾക്കു വേണ്ടി മോ‍ഡിഫിക്കേഷൻ വരുത്തിവയ്ക്കുന്ന അപകടങ്ങളും ഇതിന് കേന്ദ്രത്തി​ന്റെ അനുമതി വേണമെന്ന വസ്തുതയും മറച്ചു വെച്ചുകൊണ്ടാണ് വിഡി സതീശൻ യുവ തലമുറയ്ക്ക് വൻ വാ​ഗ്ദാനങ്ങൾ നൽകിയിരുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് വിജയിച്ചതോടെ ഏതൊരു കാര്യത്തിലേയും പോലെ ഇതിലും സതീശൻ മലക്കം മറിയുന്ന കാഴ്ചയാണ് നാം കണ്ടത്.Also Read: മദ്യ നികുതി ഇളവ് എന്നുമുതലെന്ന് പറയാത്തത് വൻകിട കമ്പനികളുമായി കൂടുതൽ വിലപേശൽ നടത്താൻ: ഡോ. തോമസ് ഐസക്അതേസമയം, നിരവധി പേരാണ് കാറോടിച്ച യുവാവിനെ വിമർശിച്ചു കൊണ്ട് മുന്നോട്ടുവന്നത്. മറ്റുള്ളവരുടെ ജീവനും കൂടെ അപകടത്തിൽപ്പെടുന്ന രീതിയിൽ കാറോടിച്ച യുവാവിന്റെ ലൈസൻസ് ക്യാൻസൽ ചെയ്യണമെന്നാണ് ഒരാൾ കമ​ന്റ് ചെയ്തത്. ഇത് മറ്റുള്ളവർ അനുകരിക്കാൻ ഇടയാകുമെന്നുംആളുകൾ ആശങ്ക പ്രകടിപ്പിച്ചു.The post തീതുപ്പി പാറുന്ന കാറിനെ പിന്തുടർന്ന് പിടികൂടി എംവിഡി; വോട്ടിന് വേണ്ടി വസ്തുതകൾ മറച്ചുവെച്ച് മോ‍ഡിഫിക്കേഷൻ വാ​ഗ്ദാനം നൽകിയവരൊക്കെ എവിടെ?… appeared first on Kairali News | Kairali News Live.