കൊതിയൂറും മലബാർ പൊരിച്ച പത്തിരി; വീട്ടിലുണ്ടാക്കാം എളുപ്പത്തിൽ

Wait 5 sec.

മലബാറിലെ തനതായ വിഭവങ്ങളിൽ ഒന്നാണ് പൊരിച്ച പത്തിരി അഥവാ എണ്ണ പത്തിരി. നാലുമണി പലഹാരമായും കറികൾക്കൊപ്പവും ഒരുപോലെ കഴിക്കാവുന്ന ഈ വിഭവം ലളിതമായ രീതിയിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.അവശ്യമായ ചേരുവകൾഅരിപ്പൊടി: 1 കപ്പ് (അപ്പത്തിന്റെ പൊടിയും പുട്ടുപൊടിയും പകുതി വീതം എടുത്താൽ പത്തിരി കൂടുതൽ മൃദുവാകും)വെള്ളം: 1.5 കപ്പ്തേങ്ങ ചിരവിയത്: 1/4 കപ്പ്ചെറിയ ഉള്ളി: 5 എണ്ണംവെളുത്തുള്ളി: 2-3 അല്ലിപച്ചമുളക്: 1 എണ്ണം (ആവശ്യമെങ്കിൽ മാത്രം)ജീരകം: 1/4 ടീസ്പൂൺകരിഞ്ചീരകം അല്ലെങ്കിൽ കറുത്ത എള്ള്: ആവശ്യത്തിന്നെയ്യ്/വെണ്ണ/വെളിച്ചെണ്ണ: 1/2 ടേബിൾസ്പൂൺഉപ്പ്: പാകത്തിന്വെളിച്ചെണ്ണ: വറുക്കാൻ ആവശ്യത്തിന്ALSO READ: മുറിച്ചുവൃത്തിയാക്കിയ മീൻ അളന്നാണോ വാങ്ങുന്നത്? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി ഉറപ്പ്തയ്യാറാക്കുന്ന വിധംആദ്യം തേങ്ങയും ജീരകവും ചേർത്ത് മിക്സിയിൽ ചെറുതായി ചതച്ചെടുക്കുക. ഇത് പേസ്റ്റ് രൂപത്തിലാകരുത്. ചെറിയ ഉള്ളി, വെളുത്തുള്ളി, പച്ചമുളക് എന്നിവയും പ്രത്യേകം ചതച്ച് മാറ്റി വെക്കുക. ഒരു പാനിൽ നെയ്യ് ചൂടാക്കി ചതച്ച ഉള്ളി മിശ്രിതം ചേർത്ത് സ്വർണ്ണനിറമാകുന്നത് വരെ വഴറ്റുക. ഇതിലേക്ക് വെള്ളവും ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോൾ തീ കുറച്ച് അരിപ്പൊടി ചേർത്ത് നന്നായി ഇളക്കുക. ശേഷം തീ അണച്ച് 3-4 മിനിറ്റ് മൂടി വെക്കുക. ചൂടോടെ തന്നെ മാവ് മറ്റൊരു പാത്രത്തിലേക്ക് മാറ്റി, അതിലേക്ക് ചതച്ച തേങ്ങയും ജീരകവും, ആവശ്യമുണ്ടെങ്കിൽ കരിഞ്ചീരകവും ചേർത്ത് നന്നായി കുഴച്ചെടുക്കുക. മാവ് വല്ലാതെ ഉണങ്ങിയിരിക്കുകയാണെങ്കിൽ അല്പം ചൂടുവെള്ളം ചേർക്കാവുന്നതാണ്. കുഴച്ച മാവ് അല്പം കട്ടിയിൽ (ഏകദേശം 1.5 സെന്റീമീറ്റർ) പരത്തിയെടുക്കുക. വല്ലാതെ കട്ടി കുറയരുത്. ഒരു ഗ്ലാസ്സോ കുക്കി കട്ടറോ ഉപയോഗിച്ച് വട്ടത്തിൽ മുറിച്ചെടുക്കാം. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി പത്തിരികൾ വറുത്തെടുക്കുക. ഇടത്തരം തീയിൽ വച്ച് വേണം വറുക്കാൻ. പത്തിരികൾ എണ്ണയിൽ പൊന്തിവരുമ്പോൾ മറിച്ചിടുക. രണ്ട് വശവും നേരിയ സ്വർണ്ണനിറമാകുമ്പോൾ കോരിയെടുക്കാംThe post കൊതിയൂറും മലബാർ പൊരിച്ച പത്തിരി; വീട്ടിലുണ്ടാക്കാം എളുപ്പത്തിൽ appeared first on Kairali News | Kairali News Live.