ലോകകപ്പ്വിജയംആഘോഷിക്കുന്നതിനിടയിൽ തിക്കിയിലും തിരക്കിലും പെട്ട്മെക്സിക്കോയിൽ നാല് മരണം

Wait 5 sec.

ലോകകപ്പിൽ മെക്സിക്കോ പ്രീ ക്വാർട്ടറിലേക്ക് കടന്നത് ആഘോഷിക്കുന്നതിനിടയിൽ നാല് ആരാധകർക്ക് ദാരുണ മരണം. മെക്സിക്കോയുടെ തലസ്ഥാനവും പ്രധാന നഗരവുമായി മിക്സികോ സിറ്റിയിലാണ് ദാരുണ അപകടം സംഭവിച്ചത്. ബുധനാഴ്ച റൌണ്ട് ഓഫ് 32 വിൽ ആതിഥേയർ ഇക്വഡോറിനെ തോൽപ്പിച്ചത് ആഘോഷിക്കാൻ ഒത്തുകൂടിയതിനിടയിലാണ് അപകടം ഉണ്ടായത്.Also Read: ശർമ്മയും അയ്യരും തിളങ്ങി; ഇംഗ്ലണ്ടിനെതിരെയുള്ള ടി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർനഗരത്തിലെ പ്രധാന തെരുവുകളിലൊന്നായ ഏൻജൽ ഓഫ് ഇൻഡിപെൻഡൻസിൽ ആണ് അപകടം ഉണ്ടായത്. ആയിരക്കണക്കിന് ആരാധകർ വിജയം ആഘോഷിക്കാൻ ആയി തെരുവിൽ എത്തിച്ചേർന്നതിനെ തുടർന്ന് തിക്കിലും തിരക്കിലും പെട്ടാണ് മരണങ്ങൾ സംഭവിച്ചത്.ആരോഗ്യ വകുപ്പിന്റെ പ്രസ്താവന പ്രകാരം മരിച്ചത് 44 വയസ്സുള്ള ഒരു പുരുഷനും 19 വയസ്സുള്ള ഒരു പെൺകുട്ടിയും 48 വയസ്സുള്ള ഒരു സ്ത്രീയുമാണ്.മരിച്ച നാലാമത്തെ വ്യക്തി മുപ്പത്തിനടുത്ത് പ്രായമുള്ള പുരുഷനാണ്. നേരത്തെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ആതിഥേയർ മെക്സികോയെ പരാജയപ്പെടുത്തിയത്. തിങ്കളാഴ്ച നടക്കുന്ന പ്രീ ക്വാർട്ടറിൽ ടീം കരുത്തരായ ഇംഗ്ലണ്ടിനെ നേരിടും.The post ലോകകപ്പ് വിജയം ആഘോഷിക്കുന്നതിനിടയിൽ തിക്കിയിലും തിരക്കിലും പെട്ട് മെക്സിക്കോയിൽ നാല് മരണം appeared first on Kairali News | Kairali News Live.