തൃശൂരിൽ ആറു വയസുകാരിയെ കടിച്ചു പരുക്കേൽപ്പിച്ചു; യുവാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Wait 5 sec.

തൃശൂരിൽ ആറു വയസുകാരിയെ കടിച്ചു പരുക്കേൽപ്പിച്ച സംഭവത്തിൽ യുവാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. തൃശൂർ അകമലയിലാണ് സംഭവം. പാഞ്ഞാൾ സ്വദേശിയായ വിഷ്ണുവിനെയാണ് വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ അകമല ക്ഷേത്രക്കുളത്തിന് സമീപമാണ് സംഭവം നടന്നത്. മുത്തശ്ശനൊപ്പം കുളിക്കാൻ എത്തിയതായിരുന്നു ആറു വയസുകാരി. ആ സമയത്ത് പ്രദേശത്തുണ്ടായിരുന്ന യുവാവ് അപ്രതീക്ഷിതമായി കുട്ടിയെ ആക്രമിക്കുകയായിരുന്നു.Also Read: ബൈക്ക് വാങ്ങാനെന്ന വ്യാജേനയെത്തി; ടെസ്റ്റ് ഡ്രൈവിനിടെ വാഹനവുമായി മുങ്ങി യുവാവ്കവിളിൽ പരുക്കേറ്റ കുട്ടിയെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം.The post തൃശൂരിൽ ആറു വയസുകാരിയെ കടിച്ചു പരുക്കേൽപ്പിച്ചു; യുവാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് appeared first on Kairali News | Kairali News Live.