കൊച്ചി | ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു. സംഭവത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നാല് കാറുകള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. കൊച്ചി കസ്റ്റംസ് പ്രിവന്റിവ് ഓഫീസില്‍ നടന്ന ചോദ്യം ചെയ്യലില്‍, കാര്‍ കള്ളക്കടത്തിലൂടെ എത്തിച്ചതാണെന്ന് അറിയില്ലെന്ന് ദുല്‍ഖര്‍ മൊഴി നല്‍കി.ഭൂട്ടാനില്‍നിന്ന് നിയമവിരുദ്ധമായി ആഡംബര കാറുകള്‍ ഇന്ത്യയിലേക്ക് കടത്തിയത് അന്വേഷിക്കുന്ന ‘ഓപ്പറേഷന്‍ നുംഖോറി’ന്റെ ഭാഗമായാണ് കാറുകള്‍ പിടിച്ചെടുത്തത്. ദുല്‍ഖര്‍ നായകനായി അഭിനയിച്ച തെലുങ്കു ചിത്രം ‘ലക്കി ഭാസ്‌കര്‍’ എന്ന സിനിമയില്‍ ഉപയോഗിച്ച നിസാന്‍ പട്രോള്‍ കാറും പിടിച്ചെടുത്തിരുന്നു. നേരത്തെ, ദുല്‍ഖറിന്റെ പക്കല്‍നിന്ന് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍, ടൊയോട്ട ലാന്‍ഡ് ക്രൂസര്‍, നിസ്സാന്‍ പട്രോള്‍ തുടങ്ങിയ വാഹനങ്ങളും പിടിച്ചെടുത്തിരുന്നു.ഭൂട്ടാനില്‍നിന്ന് നികുതിയടയ്ക്കാതെ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തുന്ന ആഡംബര വാഹനങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കേരളത്തിലേക്ക് കടത്തി കൂടിയ വിലക്ക് വില്‍ക്കുന്നുവെന്നായിരുന്നു ആരോപണം. നിയമപരമായാണ് കാറുകള്‍ വാങ്ങിയെതെന്ന് വ്യക്തമാക്കി ദുല്‍ഖര്‍ കോടതിയെ സമീപിക്കുകയും ബാങ്ക് ഗ്യാരണ്ടിയുടെ അടിസ്ഥാനത്തില്‍ പിടിച്ചെടുത്ത കാറുകള്‍ അദ്ദേഹത്തിന് വിട്ടുകൊടുക്കുകയും ചെയ്തു. അനുമതിയില്ലാതെ കാറുകള്‍ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്നും അന്വേഷക സംഘം ആവശ്യപ്പെടുമ്പോള്‍ കാറുകള്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. Content Highlights:Actor Dulquer Salmaan was questioned by Customs in Kochi regarding the Bhutan luxury car smuggling case. Four of his luxury cars were seized as part of Operation Numkhor. Dulquer stated he was unaware the vehicles were illegally imported.