കാസർ​ഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Wait 5 sec.

കനത്ത മഴയെ തുടർന്ന് കാസർ​ഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.ALSO READ: ‘അത് വാടകയ്ക്ക് കൊടുത്തതല്ലേ’; കോൺഗ്രസിന്റെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബിജെപിയുടെ പഠനശിബിരം നടന്ന സംഭവത്തിൽ തടിതപ്പി മന്ത്രി സണ്ണി ജോസഫ്അതേസമയം സംസ്ഥാനത്ത്‌ ജൂലൈ മാസത്തിലും സാധാരണയെക്കാൾ കുറവ് മഴ സാധ്യതയെന്ന് ആണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. എൽനിനോ സാഹചര്യം തുടരുന്നു. തുടർന്നുള്ള കാലവർഷ മാസങ്ങളിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കാൻ ആണ് സാധ്യത. നാളെ ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആണ്.The post കാസർ​ഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി appeared first on Kairali News | Kairali News Live.