ഇടുക്കിയിൽ നാലു വയസുകാരന് ക്രൂര മർദ്ദനം. ഇടുക്കി കാന്തല്ലൂരിൽ ആണ് സംഭവം. ചെന്നൈയിൽ നിന്നെത്തിയ സഞ്ചാരികളാണ് കുട്ടിയെ ആക്രമിച്ചത്. ഈ സംഘത്തിൽ ഉണ്ടായിരുന്ന കുട്ടിക്ക് നേരെ തന്നെയാണ് ആക്രമണം ഉണ്ടായത്. കുട്ടിയെ പുറത്തേക്ക് കൊണ്ടുപോകുകയും വലിച്ചെറിയുകയും ചവിട്ടുകയും ചെയ്തു. കുട്ടിയെ ആക്രമിച്ചവരെ നാട്ടുകാർ തടഞ്ഞു വെച്ചു. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.The post പുറത്തേക്ക് വലിച്ചെറിഞ്ഞു, ചവിട്ടി; ഇടുക്കിയിൽ നാലു വയസുകാരന് ക്രൂര മർദ്ദനം appeared first on Kairali News | Kairali News Live.