ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ കരുത്തരായ ജർമൻ പടയെ മുട്ടുകുത്തിച്ച് ലാറ്റിൻ അമേരിക്കൻ ശക്തികളായ പരാഗ്വേ പ്രീ ക്വാർട്ടർ ഫൈനലിലേക്ക്. ബോസ്റ്റണിൽ ഇന്ന് നടന്ന പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെയാണ് പരാഗ്വേ മുൻ ചാമ്പ്യന്മാരെ മറികടന്നത്.മുഴുവൻ സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. തുടർന്ന് എക്സ്ട്രാ ടൈമിൽ ഗോൾ പിറക്കാതിരുന്നപ്പോൾ ആണ് മത്സരം ടൂർണമെന്റിലെ ആദ്യ പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങിയത്, ആദ്യ അഞ്ചു കിക്കുകളിൽ നിന്നും ഇരു ടീമുകളും മൂന്നു ഗോളുകൾ വീതം നേടി. പിന്നാലെ നടന്ന സഡൻ ഡെത്തിൽ ജർമനിയുടെ കിക്ക് പോസ്റ്റിനു മുകളിൽ കൂടി പറന്നപ്പോൾ ജോസ് കനലെയുടെ കിക്ക് പരാഗ്വേയെ 1(4)-1(3) എന്ന മാർജിനിൽ വിജയത്തിലെത്തിച്ചു.കളിയുടെ 42ആം മിനുട്ടിൽ ജൂലിയോ എൻസിസോ ഒരു ഹെഡറിലൂടെ പരാഗ്വേയെ മുന്നിലെത്തിച്ചു. പിച്ചിലെ ഏറ്റവും ഉയരം കുറഞ്ഞ കളിക്കാരൻ ആയ താരം നേടിയത് ലോകകപ്പ് നോക്ക് ഔട്ട് ഘട്ടത്തിലെ തന്നെ ആദ്യ ഗോൾ ആയിരുന്നു.to be updated…The post ഫിഫ ലോകകപ്പ് 2026: ജർമനിയെ അട്ടിമറിച്ച് പരാഗ്വേ പ്രീ ക്വാർട്ടറിൽ appeared first on Kairali News | Kairali News Live.