തെരഞ്ഞെടുപ്പ് കമ്മീഷണറായി ശ്രേഷാദിനാഥിന്റെ നിയമനം; നടപടി പിൻവലിക്കാൻ പിഎം നിയാസ് ആഭ്യന്തരമന്ത്രിക്ക് പരാതി നൽകും

Wait 5 sec.

ശേഷാദ്രിനാഥിന്റെ നിയമനവുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിൽ കലഹം രൂ​ക്ഷം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി ശ്രേഷാദിനാഥിനെ ശുപാർശ ചെയ്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പി എം നിയാസ് ഇന്ന് ആഭ്യന്തരമന്ത്രിക്ക് പരാതി നൽകും. വിമർശനം ഉന്നയിച്ചതിന് പിന്നലെയാണ് പരാതി.വിരമിച്ച ജില്ലാ ജഡ്ജിയാണ് എറണാകുളം സ്വദേശിയായ ശേഷാദ്രിനാഥൻ. തെര‍ഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എ ഷാജഹാൻ മാ‍‍‍‍ർച്ച് 31ന് വിരമിച്ചിരുന്നു. വിരമിക്കും മുമ്പേ ജില്ലാ ജഡ്ജിയുമായിരുന്ന എംജി സനൽകുമാറിനെ കമ്മീഷണറായി എൽഡിഎഫ് ശുപാ‍ർശ ചെയ്തിരുന്നു. എന്നാൽ ആ ശുപാ‍‍ർശ അം​ഗീകരിച്ചില്ല.രണ്ടു മാസം സംസ്ഥാനത്ത് തെരഞ്ഞടുപ്പ് കമ്മീഷണറില്ലായിരുന്നു. 30 തദ്ദേശ വാ‍ർഡുകളിലെ തെരഞ്ഞെടുപ്പടക്കം പ്രതിസന്ധിയിലായിരുന്നു.The post തെരഞ്ഞെടുപ്പ് കമ്മീഷണറായി ശ്രേഷാദിനാഥിന്റെ നിയമനം; നടപടി പിൻവലിക്കാൻ പിഎം നിയാസ് ആഭ്യന്തരമന്ത്രിക്ക് പരാതി നൽകും appeared first on Kairali News | Kairali News Live.