എന്തൊരു മഴയാ; ഇന്ന് ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

Wait 5 sec.

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. മഴ കനക്കുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് ആണ് നിലനിൽക്കുന്നത്.എന്നാൽ മഴ മുന്നറിയിപ്പ് ഇല്ലാത്ത തെക്കൻ ജില്ലകളിൽ ഉൾപ്പെടെ ശക്തമായ മഴയാണ് ലഭിക്കുന്നത്. കാറ്റിൻറെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വരെ വീശാൻ സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്. മലയോര തീരദേശ മേഖലയ്ക്ക് പ്രത്യേക ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനുള്ള വിലക്ക് തുടരുകയാണ്.അറബിക്കടലിന് മുകളിലും തെലങ്കാനയ്ക്കും സമീപപ്രദേശങ്ങൾക്കും മുകളിലായും നിലനിൽക്കുന്ന ചക്രവാദ ചുഴയുടെ സ്വാധീനവും സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കാൻ കാരണമായി. അടുത്ത മൂന്ന് ദിവസവും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.The post എന്തൊരു മഴയാ; ഇന്ന് ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ് appeared first on Kairali News | Kairali News Live.