യുഡിഎഫ് സർക്കാർ നിഷേധിക്കുന്ന മത്സ്യത്തൊഴിലാളികൾക്കായുള്ള പഞ്ഞമാസ ആനുകൂല്യം സഭയിൽ ഉയർത്താനൊരുങ്ങി പ്രതിപക്ഷം. വിഷയം അടിയന്തര പ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.ട്രോളിംഗ് നിരോധന കാലയളവിൽ റേഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കാത്ത സാഹചര്യമെന്നാണ് നോട്ടീസിലുള്ളത്.മത്സ്യത്തൊഴിലാളികൾ ദുരിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.സജി ചെറിയാനാണ് നോട്ടീസ് നൽകിയത്.കോഴിക്കോട് ജില്ലയിൽ മാത്രം 13,637 പേർക്കായി 8.18 കോടി രൂപയ്ക്ക് മുകളിലാണ് സമ്പാദ്യ സമാശ്വാസ പദ്ധതിയിനത്തിൽ നൽകേണ്ടത്.യന്ത്രവൽകൃത മത്സ്യയാനങ്ങളിൽ പണിയെടുക്കുന്ന മൂവായിരത്തോളം തൊഴിലാളികൾക്ക് സ‍ൗജന്യ റേഷനും നൽകണം.also read:പത്തനംതിട്ടയിൽ ആദിവാസി യുവാവിന്റെ കൊലപാതകം; കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ1500 രൂപ ആദ്യഗഡുവായി നൽകുകയാണെങ്കിൽ സമാശ്വാസ പദ്ധതിയിൽ 2,04,55,500 രൂപ വിതരണം ചെയ്യണം. എന്നാൽ ട്രോളിങ് നിരോധനം ആരംഭിച്ച് ആഴ്ചകൾ കഴിഞ്ഞപ്പോഴാണ് ആദ്യഗഡുവിന്റെ വിതരണം ആരംഭിച്ചത്. മെയ് മുതൽ ജൂലായ് വരെ തൊഴിലാളികൾക്ക് മൂന്നുഗഡുക്കളായി 6000 രൂപയാണ് നൽകേണ്ടത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് മാർച്ചിൽ തുക 6000 രൂപയായി വർധിപ്പിച്ചത്.അതേസമയം, മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷനും സമ്പാദ്യ സമാശ്വാസ ധനസഹായവും അടിയന്തരമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് പി എ മുഹമ്മദ് റിയാസ് എംഎൽഎ ഫിഷറീസ് മന്ത്രി വി ഇ അബ്ദുൾ ഗഫൂറിന് കത്ത് നൽകിയിട്ടുണ്ട്.The post പഞ്ഞമാസ ആനുകൂല്യം വൈകിയതോടെ കടലിന്റെ മക്കൾ വറുതിയിൽ, വിഷയം സഭയിൽ അവതരിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം appeared first on Kairali News | Kairali News Live.