പത്തനംതിട്ടയിൽ ആദിവാസി യുവാവിന്റെ കൊലപാതകം; കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

Wait 5 sec.

പത്തനംതിട്ട ചിറ്റാറിൽ ആദിവാസി യുവാവിന്റെ കൊലപാതകത്തിൽ കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ. വിവാഹിതയായ സ്ത്രീയുമായുള്ള ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ കോൺഗ്രസ് നേതാക്കളടക്കം 3 പേരാണ് അറസ്റ്റിലായത്.കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ഗോപി, ബൂത്ത് സെക്രട്ടറി കൃഷ്ണൻകുട്ടി എന്നിവരാണ് കേസിൽ പിടിയിലായത്. സുരേഷ് കുമാറാണ് കേസിലെ മറ്റൊരു പ്രതി. ഞായറാഴ്ചയാണ് ആദിവാസി യുവാവ് സന്ദീപ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതികളെ ഇന്നലെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സന്ദീപുമായി അടുപ്പത്തിലാരുന്ന യുവതിയുടെ പിതാവും ,പിതാവിന്റെ സുഹൃത്തുക്കളും ആണ് അറസ്റ്റിലായത്.The post പത്തനംതിട്ടയിൽ ആദിവാസി യുവാവിന്റെ കൊലപാതകം; കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ appeared first on Kairali News | Kairali News Live.