മസ്കറ്റ്: ഒമാനിലെ റുസൈലിൽ മലയാളി കുടുംബത്തെ കണ്ണീരിലാഴ്ത്തി ദാരുണ സംഭവം. ഫ്ലാറ്റിന്റെ ജനലിലൂടെ താഴേക്ക് വീണ് നാല് വയസ്സുകാരിയായ മലയാളി ബാലിക മരണപ്പെട്ടു.തൃശൂർ പിലാക്കാട് സ്വദേശികളായ പ്രദീപ് – ദിവ്യ ദമ്പതികളുടെ ഏക മകൾ ദക്ഷ പ്രദീപ് ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു പ്രവാസലോകത്തെ നോവിച്ച ഈ അപകടം നടന്നത്.റുസൈലിലെ ഒരു സൂപ്പർമാർക്കറ്റിൽ ജീവനക്കാരനാണ് കുട്ടിയുടെ പിതാവ് പ്രദീപ്. സംഭവസമയം കുട്ടിയുടെ അമ്മ ദിവ്യ തൊട്ടടുത്തേക്ക് താത്കാലികമായി മാറിയ സമയത്താണ് ദക്ഷ ഫ്ലാറ്റിന്റെ ജനലിലൂടെ താഴേക്ക് വീണതെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ദിവ്യയും മകൾ ദക്ഷയും സന്ദർശക വിസയിൽ ഒമാനിൽ പ്രദീപിന്റെ അടുക്കൽ എത്തിയത്. അപകടത്തെ തുടർന്ന് റോയൽ ഒമാൻ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.നിലവിൽ മസ്കറ്റ് കെ.എം.സി.സി റുസൈൽ ഏരിയ കെയർ വിംഗിന്റെ നേതൃത്വത്തിൽ നിയമപരമായ നടപടികൾ പൂർത്തിയാക്കാനും, മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.The post മലയാളി ബാലിക ഒമാനിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു appeared first on Arabian Malayali.