തെരുവുനായ ശല്യത്തിൽ സഹിക്കെട്ട് നാട്; തൃശൂരിലെ ചൂണ്ടലിൽ സ്കൂളിന് രണ്ടാം ദിനവും അവധി

Wait 5 sec.

തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടിയതോടെ തൃശൂരിലെ ചൂണ്ടലിൽ സ്കൂളിന് രണ്ടാം ദിനവും അവധി. ചൂണ്ടൽ ഗവൺമെന്റ് യുപി സ്‌കൂളിനാണ് അവധി. ഇന്നലെ രാത്രി വൈകിയും നായ്ക്കളെ പിടികൂടാനുള്ള ശ്രമം വിജയിക്കാത്തതിനെ തുടർന്നാണ്. നായ്ക്കളെ പിടികൂടാതെ കുട്ടികളെ സ്‌കൂളിലേക്ക് അയക്കില്ലെന്ന് രക്ഷിതാക്കൾ നിലപാടെടുക്കുകയായിരുന്നു. നായകളെ പിടികൂടാനുള്ള ശ്രമം ഇന്നും തുടരുമെന്നാണ് ലഭിക്കുന്ന വിവരം.also read:പഞ്ഞമാസ ആനുകൂല്യം വൈകിയതോടെ കടലിന്റെ മക്കൾ വറുതിയിൽ, വിഷയം സഭയിൽ അവതരിപ്പിക്കാനൊരുങ്ങി പ്രതിപക്ഷംഇന്നലെ സ്‌കൂളിലേക്ക് വരികയായിരുന്ന വിദ്യാർത്ഥിയെ നായ കടിച്ചിരുന്നു. പിന്നീട് നായയെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. പരിശോധനയിൽ നായ്ക്ക് പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ സ്‌കൂളിന് ചുറ്റും തെരുവുനായകളെക്കൊണ്ടുള്ള ശല്യമാണ്. നിലവിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്‌കൂളിലേക്ക് ഭയമില്ലാതെ വരാൻ കഴിയാത്ത സ്ഥിതിയാണ്.തെരുവുനായ്ക്കളെകൊണ്ട് പൊറുതി മുട്ടിയതോടെ സ്‌കൂൾ അധികൃതരും പ്രദേശവാസികളും നൽകിയ പരാതിയിലാണ് നായ്ക്കളെ പിടിച്ച് മറ്റൊരിടത്തേക്ക് മാറ്റാൻ തീരുമാനിച്ചത്. എന്നാൽ തുടർച്ചയായ ദിവസങ്ങളിൽ ശ്രമം പരാജയപ്പെട്ടുക. 200 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളാണിത്.The post തെരുവുനായ ശല്യത്തിൽ സഹിക്കെട്ട് നാട്; തൃശൂരിലെ ചൂണ്ടലിൽ സ്കൂളിന് രണ്ടാം ദിനവും അവധി appeared first on Kairali News | Kairali News Live.