കേരള സർവകലാശാലയിൽ വീണ്ടും വിസി യുടെ ചട്ടവിരുദ്ധ ഇടപെടൽ. സ്വന്തം നിലയ്ക്ക് സ്റ്റാൻഡിങ് കൗൺസിലിനെ വിസി നിയമിച്ചിരിക്കുകയാണ്. അഡ്വ. ഗിരിജാ ഗോപാലിനെയാണ് നിയമിച്ചത്. നേരത്തെ സിൻഡിക്കേറ്റിനെതിരായ കേസിൽ വിസിക്ക് വേണ്ടി ഹാജരായ അഭിഭാഷകയാണ്.ചട്ടപ്രകാരം നിയമനം നടത്തേണ്ടത് സിൻഡിക്കേറ്റായിരുന്നു. നിയമനം നടത്തിയ വിവരം ഹൈക്കോടതി രജിസ്ട്രാറെയും അറിയിക്കണം. ഇതെല്ലാം അവഗണിച്ചാണ് മോഹനൻ കുന്നുമ്മലിൻ്റെ തീരുമാനം.ALSO READ:തൃശൂരിലെ നഴ്സുമാരുടെ സമരം; ബുധനാഴ്ച തൊഴിൽ വകുപ്പ് മന്ത്രി ചർച്ച നടത്തുംബോർഡ് ഓഫ് സ്റ്റഡീസിലgx സ്വന്തം നിലയ്ക്ക് നിയമനം നടത്താൻ മോഹനൻ കുന്നുമ്മൽ നീക്കം നടത്തിയത് വൻ വിവാദത്തിലായിരുന്നു. സിൻഡിക്കേറ്റിനെ ഒഴിവാക്കി വൈസ് ചാൻസലർ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ചട്ട പ്രകാരം സിൻഡിക്കേറ്റാണ് പഠന ബോർഡുകളിലേക്ക് നിയമനം നടത്തേണ്ടത്.ENGLISH SUMMARY : Again, the VC’s illegal intervention in the University of Kerala. The VC has appointed a standing council on his own. Adv. Girija Gopal was appointed. He is the lawyer who previously appeared for the VC in the case against the syndicate. The syndicate should make the appointment as per the rules. The High Court Registrar should also be informed about the appointment. Mohanan Kunnummal’s decision is ignoring all this.The post കേരള സർവകലാശാലയിൽ വീണ്ടും ചട്ടവിരുദ്ധ നിയമനം, സ്വന്തം നിലയ്ക്ക് സ്റ്റാൻഡിങ് കൗൺസിലിനെ നിയമിച്ച് വിസി appeared first on Kairali News | Kairali News Live.