മാധ്യമപ്രവർത്തകൻ ആർ രാജഗോപാലിനെതിരായ കേന്ദ്രസർക്കാർ നടപടിയിൽ ഇടപെട്ട് കൊൽക്കത്ത പൊലീസ്.പാസ്പോർട്ട് പുതുക്കി നൽകാത്തതിലാണ് ഇടപെടൽ. വിഷയത്തിൽ കൊൽക്കത്ത പൊലീസ് റിപ്പോർട്ട് തേടിയിരിക്കുകയാണ്. കൊൽക്കത്ത സ്പെഷ്യൽ ബ്രാഞ്ച് എസിപി ധ്രുപജ്യോതിയാണ് റിപ്പോർട്ട് തേടിയത്. പ്രശ്നം അതിവേഗം പരിഹരിക്കുമെന്ന് കൊൽക്കത്ത പൊലീസ് അറിയിച്ചിട്ടുണ്ട്.ആശയ കുഴപ്പമാകാം പ്രശ്നത്തിന് കാരണമെന്നാണ് കൊൽക്കത്ത പൊലീസ് പറയുന്നത്. ഒരിക്കൽ കൂടി പൊലീസ് പരിശോധന നടത്തും വിവരങ്ങൾ കൃത്യമെങ്കിൽ പാസ്പോർട്ട് ഓഫീസിലേക്ക് പുതിയ പോലീസ് റിപ്പോർട്ട് നൽകും.വിമർശനം ശക്തമായതിനെ തുടർന്നാണ് നടപടി ബന്ധപ്പെട്ട രേഖകൾ പുനഃപരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.also read:ഇടുക്കിയിലെ സർക്കാർ സ്കൂളിൽ ഏഴാം ക്ലാസുകാരന് ക്രൂരമർദ്ദനമേറ്റ സംഭവം; അധ്യാപകനെതിരെ അന്വേഷണം ആരംഭിച്ചുഅതേസമയം, ആർ രാജഗോപാലിനെതിരെ നടക്കുന്ന സംഘപരിവാർ ആക്രമണത്തിൽ പ്രതിഷേധവുമായി വികെ സനോജ് രംഗത്തെത്തി. മാധ്യമ സ്വാതന്ത്രത്തിനും മാധ്യപ്രവർത്തകർക്കും കൂച്ചുവിലങ്ങിടുന്ന മോദികാല ഇന്ത്യയിൽ ആർ രാജഗോപാലിനെ ലക്ഷ്യം വയ്ക്കുന്ന ആക്രമണത്തെ വികെ സനോജ് ശക്തമായി എതിർക്കുകയാണ്. സംഘപരിവാർ രാഷ്ട്രീയത്തിന്റെയും മോദികാല ഇന്ത്യയുടേയും പൊള്ളത്തരങ്ങളും ജനവിരുദ്ധ നയങ്ങളും ഭയമില്ലാതെ തുറന്നുകാണിക്കുന്ന രാജ്യത്തെ എണ്ണം പറഞ്ഞ മാധ്യമപ്രവർത്തകരിൽ ഒരാളാണ് ‘ദി ടെലഗ്രാഫ്’ മുൻ എഡിറ്ററും മലയാളിയുമായ ശ്രീ. ആർ. രാജഗോപാൽ.The post മാധ്യമപ്രവർത്തകൻ ആർ രാജഗോപാലിനെതിരായ സംഘപരിവാർ ആക്രമണത്തിൽ ഇടപെടൽ; പാസ്പോർട്ട് പുതുക്കി നൽകാത്തതിൽ റിപ്പോർട്ട് തേടി കൊൽക്കത്ത പൊലീസ് appeared first on Kairali News | Kairali News Live.