‘സംഘപരിവാർ രാഷ്ട്രീയത്തിന്റെ പൊള്ളത്തരങ്ങൾ ഭയമില്ലാതെ തുറന്നുകാണിച്ച മാധ്യമപ്രവർത്തകൻ, ആർ രാജ​ഗോപാലിനെതിരായ നടപടി രാഷ്ട്രീയ പ്രതികാരം’: വികെ സനോജ്

Wait 5 sec.

ദി ടെലി​ഗ്രാഫ് പത്രത്തിന്റെ മുൻ പത്രാധിപൻ ആർ രാജ​ഗോപാലിനെതിരെ നടക്കുന്ന സംഘപരിവാർ ആക്രമണത്തിൽ പ്രതിഷേധവുമായി വികെ സനോജ്. മാധ്യമ സ്വാതന്ത്രത്തിനും മാധ്യപ്രവർത്തകർക്കും കൂച്ചുവിലങ്ങിടുന്ന മോദികാല ഇന്ത്യ‌യിൽ ആർ രാജ​ഗോപാലിനെ ലക്ഷ്യം വയ്ക്കുന്ന ആക്രമണത്തെ വികെ സനോജ് ശക്തമായി എതിർക്കുന്നു.സംഘപരിവാർ രാഷ്ട്രീയത്തിന്റെയും മോദികാല ഇന്ത്യയുടേയും പൊള്ളത്തരങ്ങളും ജനവിരുദ്ധ നയങ്ങളും ഭയമില്ലാതെ തുറന്നുകാണിക്കുന്ന രാജ്യത്തെ എണ്ണം പറഞ്ഞ മാധ്യമപ്രവർത്തകരിൽ ഒരാളാണ്‌ ‘ദി ടെലഗ്രാഫ്’ മുൻ എഡിറ്ററും മലയാളിയുമായ ശ്രീ. ആർ. രാജഗോപാൽalso read; യുഡിഎഫിൽ തർക്കം മുറുകുന്നു; എൻ ശേഷാദ്രിനാഥിനെ ശുപാർശ ചെയ്തത് വി ഡി സതീശൻ, പി എം നിയാസിന്റെ എതിർപ്പിന് പിന്നിൽ കെ സി വേണുഗോപാൽവിമർശനങ്ങളേയും വിയോജിപ്പുകളേയും അധികാരപ്രയോഗങ്ങൾ കൊണ്ട് അടിച്ചമർത്താൻ നോക്കുന്നത് ജനാധിപത്യത്തിന് ഒട്ടും യോജിച്ചതല്ല. രാജഗോപാലിന് നേരെയുള്ള ഈ അന്യായമായ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് വികെ സനോജ് ഫേസ്ബുക്കിൽ കുറിച്ചു.ഇതിനകം വിവാദമായ ബംഗാളിലെ പ്രത്യേക തീവ്ര വോട്ടർപരിശോധന (SIR)യുടെ ഭാഗമായി വോട്ടർ പട്ടികയിൽ പേരില്ല എന്ന ന്യായം പറഞ്ഞ് പാസ്പോർട്ട് പുതുക്കാനുള്ള അദ്ദേഹത്തിൻ്റെ അപേക്ഷ തള്ളിയിരിക്കുകയാണ്‌. ബയോമെട്രിക് പരിശോധന കഴിഞ്ഞ് നാല് മാസത്തോളമായിട്ടും പോലീസ് പരിശോധന അനുകൂലം അല്ലാത്തതിനാൽ ആണ് പാസ്പോർട്ട് പുതുക്കാനാകാത്തത്. ഇത് കേവലമൊരു സാങ്കേതിക പ്രശ്നമല്ല; മറിച്ച് കടുത്ത സംഘപരിവാർ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന ഒരു മുതിർന്ന മാധ്യമപ്രവർത്തകനോടുള്ള രാഷ്ട്രീയ പ്രതികാരമാണെന്നും വികെ സനോജ് വ്യക്തമാക്കി.The post ‘സംഘപരിവാർ രാഷ്ട്രീയത്തിന്റെ പൊള്ളത്തരങ്ങൾ ഭയമില്ലാതെ തുറന്നുകാണിച്ച മാധ്യമപ്രവർത്തകൻ, ആർ രാജ​ഗോപാലിനെതിരായ നടപടി രാഷ്ട്രീയ പ്രതികാരം’: വികെ സനോജ് appeared first on Kairali News | Kairali News Live.