കരിമണൽ ഖനനം; ‘കല്ലുവെച്ച നുണ സത്യം പോലെ മുഖ്യമന്ത്രി അവതരിപ്പിക്കുകയാണ്’, വിമർശനവുമായി പി രാജീവ്

Wait 5 sec.

കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ പ്രസ്താവനകളിൽ രൂക്ഷവിമർശനവുമായി സിപിഐഎം നേതാവ് പി രാജീവ്. കല്ലുവെച്ച നുണ സത്യം പോലെ മുഖ്യമന്ത്രി അവതരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് പി രാജീവ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.also read:യുഡിഎഫിൽ തർക്കം മുറുകുന്നു; എൻ ശേഷാദ്രിനാഥിനെ ശുപാർശ ചെയ്തത് വി ഡി സതീശൻ, പി എം നിയാസിന്റെ എതിർപ്പിന് പിന്നിൽ കെ സി വേണുഗോപാൽപോയ പോക്കിൽ ഇടതുസർക്കാർ സ്വകാര്യവത്കരണം നടപ്പിലാക്കി എന്ന ആക്ഷേപത്തിനെതിരെയും പി രാജീവ് സംസാരിച്ചു.കല്ലുവെച്ച നുണ സത്യം പോലെ മുഖ്യമന്ത്രി അവതരിപ്പിക്കുകയാണ്.പ്രതിപക്ഷ നേതാവ് സ്ഥാനത്ത് ഇരിക്കുമ്പോൾ പറയുന്നത് പോലെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന് പറയാമോ.മുഖ്യമന്ത്രി കല്ലുവെച്ച നുണ സത്യമെന്നത് പോലെ അവതരിപ്പിക്കുന്നു.കരിമണൽ ഖനനത്തിൽ മുഖ്യമന്ത്രി സ്വകാര്യവൽക്കരണം ഉദ്ദേശിച്ചിട്ടില്ല എന്ന് പറയുന്നു. എന്നാൽ പുതുക്കിയ ബജറ്റിൽ കെൽട്രോൺ കെ എം എം എൽ തുടങ്ങിയ കമ്പനികളുടെ പേര് ഒഴിവാക്കി.എന്തിന് ഒഴിവാക്കി പിടിക്കപ്പെട്ടപ്പോൾ കമ്പനികളുടെ പേര് ബജറ്റ് മറുപടി പ്രസംഗത്തിൽ ഉൾപ്പെടുത്തിയെന്നും പി രാജീവ് പറഞ്ഞു.The post കരിമണൽ ഖനനം; ‘കല്ലുവെച്ച നുണ സത്യം പോലെ മുഖ്യമന്ത്രി അവതരിപ്പിക്കുകയാണ്’, വിമർശനവുമായി പി രാജീവ് appeared first on Kairali News | Kairali News Live.