കോളടിച്ചല്ലോ ! സ്വർണവില വീണ്ടും കുറഞ്ഞു

Wait 5 sec.

ഒറ്റയടിയ്ക്ക് വീണ്ടും കുറഞ്ഞ് സ്വ‍ർണവില. വൻ ഇടിവാണ് ഇന്ന് കേരളത്തിലെ സ്വ‍ർണവിപണിയിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്വർണവിലയിലുണ്ടായ മാറ്റങ്ങൾ പ്രവചനാനീതമായിരുന്നു. വിലയേറിയും കുറ‍ഞ്ഞുമുള്ള ഒരു മാറ്റത്തിനാണ് വിപണി സാക്ഷ്യം വഹിച്ചിരുന്നത്എന്നാൽ, കഴിഞ്ഞ രണ്ട് ദിവസമായി പ്രത്യേകിച്ച് മാറ്റമൊന്നുമില്ലാതെ തുടർന്ന സ്വർണ്ണവില ഇന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് എത്തി നിൽക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 104880 രൂപയി‍ൽ തന്നെ തുടർന്ന സ്വർണവില ഇന്ന് 1300 രൂപയോളം കുറ‍ഞ്ഞ്. 1,02,760 രൂപയിലാണ് ഇന്ന് എത്തിനിൽക്കുന്നത്.also read; ഇന്ന് സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? വില അറിയാംസ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർക്ക് ഇതൊരു ആശ്വാസ വില തന്നെയാണ്. ​ഗ്രാമിന്റെ വിലയിലും വൻ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇന്നലെ രേഖപ്പെടുത്തിയ വിപണിനിരക്കിൽ ഏതാണ്ട് 165 കുറവിൽ 12,845 രൂപയാണ് ഇന്ന് ഒരു ​ഗ്രാം സ്വർണത്തിന് രേഖപ്പെടുത്തിയത്.യുഎസ് പണപ്പെരുപ്പം, അമേരിക്കന്‍ പലിശ നിരക്കുകള്‍, രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രാജ്യാന്തര നയങ്ങള്‍, വന്‍കിട രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങള്‍, ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ എന്നിവയാണ് വിലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് കാരണമെന്നാണ് സാമ്പത്തിക‌ വിദ​ഗ്ധരുടെ അഭിപ്രായം.The post കോളടിച്ചല്ലോ ! സ്വർണവില വീണ്ടും കുറഞ്ഞു appeared first on Kairali News | Kairali News Live.