യുഡിഎഫ് സർക്കാർ ഇതുവരെ മദ്യനയം വ്യക്തമാക്കിയിട്ടില്ലെന്ന് സിപിഐഎം നേതാവ് എ കെ ബാലൻ. മേൽക്കൂര കെട്ടിയതിനുശേഷം അടിത്തറ കെട്ടാമെന്ന് പറയുന്നതുപോലെയാണ് യുഡിഎഫ് ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു. മദ്യനയം വ്യക്തമാക്കാത്ത ഒരു നിർദ്ദേശത്തിലാണ് നികുതി നിർദേശം വെച്ച് ധനകാര്യ അവതരിപ്പിക്കുന്നതെന്നും എ കെ ബാലൻ പറഞ്ഞു. ഇത് കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണെന്നും ഈ ബില്ല് സബ്ജക്ട് കമ്മിറ്റിക്ക് വിടുന്നില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.also read:‘വിഴിഞ്ഞം പുനരധിവാസത്തിനായി 10 പൈസ പോലും മാറ്റിവെച്ചിട്ടില്ല’;മത്സ്യത്തൊഴിലാളികൾക്ക് അശ്വാസം പകരുന്ന നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് സജി ചെറിയാൻഇത് നിയമസഭയോടും സാമാജികരോടുള്ള വെല്ലുവിളി. പുതിയൊരു ബജറ്റാണിത്. ഉള്ളടക്കത്തിലും ആശയത്തിലും എല്ലാകാര്യത്തിലും വ്യത്യാസമുണ്ട്.പമ്പര വിഡ്ഢിത്തരവും നിയമവിരുദ്ധവുമാണ്.മേൽക്കൂര കെട്ടിയതിനു ശേഷം അടിത്തറ കെട്ടാം എന്ന് പറയുന്നതുപോലെയാണ് യുഡിഎഫ് ചെയ്യുന്നത്. ധനകാര്യ ബില്ല് അവതരിപ്പിക്കുന്നുണ്ട് എങ്കിൽ വി എം സുധീരൻ ആവശ്യപ്പെട്ടതുപോലെ നികുതി നിർദേശം ഒഴിവാക്കി വേണം അവതരിപ്പിക്കാൻ.പ്രതിപക്ഷം ശക്തമായ നിലപാട് എടുക്കണം. താൻ സ്പീക്കർക്ക് നേരിട്ട് ഒരു കത്ത് കൊടുത്തിട്ടുണ്ട്. സബ്ജക്ട് കമ്മിറ്റിക്ക് വിടുക എന്നുള്ളത് ചട്ടമാണ്.എക്സൈസ് മന്ത്രി എല്ലാകാര്യങ്ങളും മനസ്സിലാക്കിട്ടാണോ പറയുന്നത് എന്ന് തനിക്കറിയില്ലെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു.The post ‘യുഡിഎഫ് ഇതുവരെ മദ്യനയം വ്യക്തമാക്കിയിട്ടില്ല’; മേൽക്കൂര കെട്ടിയതിനുശേഷം അടിത്തറ കെട്ടാമെന്ന് പറയുന്നതു പോലെയാണെന്ന് എ കെ ബാലൻ appeared first on Kairali News | Kairali News Live.