‘വിഴിഞ്ഞം പുനരധിവാസത്തിനായി 10 പൈസ പോലും മാറ്റിവെച്ചിട്ടില്ല’;മത്സ്യത്തൊഴിലാളികൾക്ക് അശ്വാസം പകരുന്ന നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് സജി ചെറിയാൻ

Wait 5 sec.

പഞ്ഞമാസത്തിൽ മത്സ്യത്തൊഴിലാളികളുടെ ജീവിതം അത്യന്തം ദുരിതപൂർവമെന്ന് സജി ചെറിയാൻ എംഎൽഎ. മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും നൽകേണ്ട തുക ഒന്നു പോലും ഇതുവരെ നൽകിയിട്ടില്ലെന്നും സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു.മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം നൽകുന്ന നടപടികൾ സർക്കാർ അടിയന്തരമായി സ്വീകരിക്കണം.4500 രൂപ എന്നത് കഴിഞ്ഞ സർക്കാർ 6000 രൂപയാക്കി ഉയർത്തിയിരുന്നു.എന്നാൽ ഈ സീസണിൽ ഈ ആനുകൂല്യം അവർക്ക് നൽകിയില്ല.സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും നൽകേണ്ട തുക ഒന്നു പോലും ഇതുവരെ നൽകിയിട്ടില്ല.തുക വിതരണം ചെയ്യാതെ മത്സ്യത്തൊഴിളുകളെ പട്ടിണികിടുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.കേന്ദ്ര വിഹിതം ഒരു ഘട്ടത്തിലും കൃത്യമായി ലഭിച്ചിട്ടില്ല. സംസ്ഥാനം ആ തുക കൂടി കണ്ടെത്തി ഒരുമിച്ചാണ് കഴിഞ്ഞ അഞ്ചുവർഷവും നൽകിയിരുന്നത്.also read:പുനർഗേഹം പദ്ധതിയുടെ ഭാവി എന്താകും? കടലിന്റെ മക്കൾ ആശങ്കയിലാണെന്ന് പ്രതിപക്ഷനേതാവ്മത്സ്യത്തൊഴിലാളികളുടെ വായ്പകളുടെ മോറട്ടോറിയത്തിലും സർക്കാർ അനുകൂല നിലപാട് സ്വീകരിക്കണം. പുനർഗേഹം പദ്ധതി കേരളത്തിൽ അവസാനിപ്പിക്കാൻ പോകുന്നു എന്ന ആശങ്ക മത്സ്യത്തൊഴിലാളികൾക്ക് ഉണ്ട്. മത്സ്യത്തൊഴിലാളികളോട് നീതി കാണിക്കുക.വിഴിഞ്ഞം പുനരധിവാസത്തിനായി 10 പൈസ മാറ്റിവെച്ചിട്ടില്ലെന്നും സജി ചെറിയാൻ പറഞ്ഞു.The post ‘വിഴിഞ്ഞം പുനരധിവാസത്തിനായി 10 പൈസ പോലും മാറ്റിവെച്ചിട്ടില്ല’;മത്സ്യത്തൊഴിലാളികൾക്ക് അശ്വാസം പകരുന്ന നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് സജി ചെറിയാൻ appeared first on Kairali News | Kairali News Live.