പുനർഗേഹം പദ്ധതിയുടെ ഭാവി എന്താകും? കടലിന്റെ മക്കൾ ആശങ്കയിലാണെന്ന് പ്രതിപക്ഷനേതാവ്

Wait 5 sec.

മത്സ്യത്തൊഴിലാളികളോടുള്ള യുഡിഎഫ് സർക്കാരിന്റെ സമീപനത്തെ വിമർശിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. മത്സ്യത്തൊഴിലാളി മേഖലയിൽ അതീവ ഗുരുതര പ്രതിസന്ധിയാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് മത്സ്യത്തൊഴിലാളി മേഖലയിൽ കൃത്യമായി വിതരണം ചെയ്തിരുന്നത് ഇപ്പോൾ വിതരണം ചെയ്യുന്നില്ലെന്നും പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി.മത്സ്യത്തൊഴിലാളി മേഖലയിൽ അതീവ ഗുരുതര പ്രതിസന്ധി.കടലിന്റെ മക്കൾ വല്ലാത്ത ആശങ്കയിൽ.കഴിഞ്ഞ സർക്കാരിൻറെ കാലത്തെ കൃത്യമായി വിതരണം ചെയ്തിരുന്നത് ഇപ്പോൾ വിതരണം ചെയ്യുന്നില്ല.ചിലയിടത്ത് പണം വിതരണം ചെയ്തു തുടങ്ങി ചിലയിടത്ത് തുടങ്ങാൻ പോകുന്നു എന്നാണ് മന്ത്രി പറയുന്നത്.എപ്പോൾ പൂർണ്ണമായും നൽകും എന്നത് പറയുവാൻ സാധിക്കുന്നില്ല.4500 രൂപ കഴിഞ്ഞ സർക്കാരിൻറെ സമയത്താണ് 6000 രൂപയാക്കി ഉയർത്തിയത്.ആ തുക വിതരണം ചെയ്യാതിരിക്കുന്നത് പാവപ്പെട്ടവരുടെ വയറ്റത്തടിക്കുന്നതാണ്.പുനർഗേഹം പദ്ധതിയുടെ ഭാവിയിൽ വലിയ ആശങ്കയുണ്ട്.ഇതിൻറെ ഭാഗമായുള്ള നിർമ്മാണം ഇപ്പോഴും പുരോഗമിക്കുകയാണ്.അതിൻറെയൊക്കെ ഭാവി എന്തായിരിക്കും.also read:കരിമണൽ ഖനനം; ‘കല്ലുവെച്ച നുണ സത്യം പോലെ മുഖ്യമന്ത്രി അവതരിപ്പിക്കുകയാണ്’, വിമർശനവുമായി പി രാജീവ്നിലവിലെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് പ്രത്യേക ശ്രദ്ധ വേണം.മത്സ്യത്തൊഴിലാളി കേരളത്തിന്റെ സേനയാണ്.പ്രഖ്യാപിച്ച സമാശ്വാസം കൃത്യമായി അവർക്ക് നൽകണം. പക്ഷേ സർക്കാർ അതിന് അനുകൂലമായ നടപടി സ്വീകരിക്കുന്നില്ലെന്നും പിണറായി വിജയൻ സഭയിൽ പറഞ്ഞു.The post പുനർഗേഹം പദ്ധതിയുടെ ഭാവി എന്താകും? കടലിന്റെ മക്കൾ ആശങ്കയിലാണെന്ന് പ്രതിപക്ഷനേതാവ് appeared first on Kairali News | Kairali News Live.