മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽ നടന്ന വാർഷിക തെരഞ്ഞെടുപ്പിൽ പ്രസിഡണ്ട്, വൈസ്പ്രസിഡണ്ട്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ സ്ഥാനങ്ങളും മൂന്ന് എക്സിക്യൂട്ടിവ് സ്ഥാനങ്ങളും നേടി അമ്റ്റിയുടെ പാനലിന് വിജയം.ടെക്നോപാർക് സ്ഥാപക സി എഫ് ഒയും കേരള സ്റ്റാർട്ടപ് മിഷൻ എം ഡിയുമായിരുന്ന ഡോ.കെ സി ചന്ദ്രശേഖരൻ നായർ ആണ് പുതിയ പ്രസിഡൻ്റ്. മൈനിങ്ങ് ആന്റ് ജിയോളജി വകുപ്പിൽ നിന്ന് ഓഡിറ്റ് ഓഫീസറായി വിരമിച്ച അനിൽ കുമാർ എസ് ആണ് സെക്രട്ടറി. വൈസ് പ്രസിഡണ്ടായി വി രാജേന്ദ്രൻ നായരേയും, ജോയിന്റ് സെക്രട്ടറിയായി സരിത് എം നായരേയും, ട്രഷററായി ആർ കെ. പ്രസാദിനേയും തെരഞ്ഞെടുത്തു.Also read: കേരള സർവകലാശാലയിൽ വീണ്ടും ചട്ടവിരുദ്ധ നിയമനം, സ്വന്തം നിലയ്ക്ക് സ്റ്റാൻഡിങ് കൗൺസിലിനെ നിയമിച്ച് വിസിഭാസിലാൽ വി, രാമചന്ദ്രൻ നമ്പ്യാർ, അഡ്വ. ജയകൃഷ്ണൻ, വിദ്യ എൽ, ഡോ. ഹരീഷ് ജെ, ഗിരീഷ് കുമാർ വി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ. ബുധനാഴ്ച രാവിലെ പുതിയ ഭാരവാഹികൾ ചുമതലയേൽക്കും.The post മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിന് പുതിയ ഭരണ നേതൃത്വം appeared first on Kairali News | Kairali News Live.