വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ സുരക്ഷിതരായി കണ്ടെത്തി

Wait 5 sec.

തിരുവനന്തപുരം| വിഴിഞ്ഞം തീരത്ത് നിന്ന് മത്സ്യബന്ധനത്തിനായി കടലില്‍ പോയ മത്സ്യത്തൊഴിലാളികളെ സുരക്ഷിതരായി കണ്ടെത്തി. വെട്ടുകാട് സ്വദേശികളായ സനു (37), റോബിന്‍സണ്‍ (55), വലിയവെളി സ്വദേശി ബാബു (40) എന്നിവരെയാണ് കണ്ടെത്തിയത്. ഇവരെ ഉച്ചയ്ക്ക് 1.30ഓടെ വിഴിഞ്ഞം തീരത്തെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.ജൂൺ 28ന് വൈകിട്ട് 3ഓടെയാണ് ഇവർ മത്സ്യബന്ധനത്തിനായി കടലിൽ പോയത്. ജൂണ്‍ 29ന് പുലര്‍ച്ചെ തിരികെ എത്തേണ്ടിയിരുന്നെങ്കിലും കാണാതായതിനെ തുടര്‍ന്ന് കോസ്റ്റല്‍ പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.കടലിന്റെ ഒഴുക്ക് തെക്കന്‍ ദിശയിലായതിനാല്‍ തമിഴ്‌നാട്ടിലെ കുളച്ചല്‍, കന്യാകുമാരി, തേങ്ങാപ്പട്ടണം മേഖലകളിലേക്കും വിവരം കൈമാറി അവിടെയും തിരച്ചില്‍ ശക്തമാക്കിയിരുന്നു.ഇന്ന് പുലര്‍ച്ചെ മുതല്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റ് ഗാര്‍ഡ്, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തില്‍ വീണ്ടും വ്യാപക തിരച്ചില്‍ ആരംഭിച്ച ശേഷമാണ് മൂന്ന് പേരെയും സുരക്ഷിതരായി കണ്ടെത്താനായത്.Content Highlights:Three missing fishermen from Thiruvananthapuram have been found safe at sea after a widespread rescue operation. The men failed to return on June 29 prompting a joint search by Marine Enforcement and the Coast Guard. They are being brought safely back to the Vizhinjam coast today afternoon.