രാവിലെ മുതൽ കാണാതായ വയോധികയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

Wait 5 sec.

മലപ്പുറം| ഇന്ന് രാവിലെ മുതല്‍ കാണാനില്ലായിരുന്ന വയോധികയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. മലപ്പുറം മൊറയൂരിലാണ് വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൊറയൂര്‍ വലാഞ്ചേരി സ്വദേശിനി വി ടി നബീസയെയാണ് ഉപയോഗശൂന്യമായി കിടന്നിരുന്ന കിണറ്റില്‍ ജീവനറ്റ നിലയില്‍ കണ്ടെത്തിയത്.അബദ്ധത്തില്‍ കിണറ്റില്‍ വീണതാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു നബീസ. ഇന്ന് രാവിലെ മുതല്‍ ഇവരെ കാണാതായതിനെ തുടര്‍ന്ന് ആശങ്കയിലായ ബന്ധുക്കളും നാട്ടുകാരും പ്രദേശത്താകെ തെരച്ചില്‍ നടത്തിവരികയായിരുന്നു.മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് വീട്ടുപറമ്പിലെ ഉപയോഗിക്കാത്ത കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. കിണറ്റില്‍ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് മൃതദേഹം കിണറ്റില്‍ നിന്നും പുറത്തെടുത്തത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.Content Highlights:An elderly woman who went missing this morning was found dead in an unused well at Morayur in Malappuram. The deceased has been identified as V T Nabheesa from Valancheri. Fire force officials retrieved the body from the well and police suspect she fell in accidentally.