സിജെപി പ്രതിഷേധം: സോനം വാങ്ചുക്കിന്റെ നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക്

Wait 5 sec.

നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സി ജെ പി നേതൃത്വത്തിലുള്ള സോനം വാങ്ങ് ചുക്കിന്റെ നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക്. കൊക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.തൃണമൂൽ കോൺഗ്രസ് എം പി സാഗരിക ഖോഷ്, ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവ് എന്നിവർ നിരാഹാര സമരം നടത്തുന്ന സോനം വാങ് ചുക്കിനെ സന്ദർശിച്ച് സമരത്തിന് പിന്തുണ അറിയിച്ചു. അതേസമയം തങ്ങളുടെ ഫോണുകൾ നിരീക്ഷണത്തിലാണെന്നും വാട്ട്സാപ്പ് ചാറ്റുകൾ, കോളുകൾ എന്നിവ സർക്കാർ പരിശോധനക്ക് വിധേയമാക്കുകയാണെന്നും സി ജെ പി സ്ഥാപകൻ അഭിജിത്ത് ദീപ്കേ ആരോപിച്ചു.Also read: മഹുവ മൊയ്ത്രയ്ക്ക് നേരെ ചീമുട്ട എറിഞ്ഞു; ആക്രമണം പൊലീസിന്റെ സാന്നിധ്യത്തിൽകേന്ദ്രത്തിൻ്റെ നയങ്ങൾക്കും തെറ്റായ നിലപാടുകൾക്കുമെതിരെ വലിയ പ്രതിഷേധം രാജ്യത്താകെമാനം പെരുകുമ്പോൾ വേറിട്ട പ്രതിഷേധവുമായായിരുന്നു സി ജെ പി ആദ്യഘട്ടത്തിൽ രം​ഗത്തെത്തിയത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാ​ഗയങ്ങളിൽ നിന്നും നിരവധി യുവാക്കളും ജെൻസികളും സി ജെ പി പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കാളികളാകുന്നുണ്ട്.The post സിജെപി പ്രതിഷേധം: സോനം വാങ്ചുക്കിന്റെ നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് appeared first on Kairali News | Kairali News Live.