കോഴിക്കോട് വയോധികൻ ചികിത്സ പിഴവ് കാരണം മരണപ്പെട്ട സംഭവത്തിൽ ഡി വൈ എഫ് ഐ പ്രതിഷേധം സംഘടിപ്പിച്ചു. ഡി വൈ എഫ് ഐ നാദാപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നാദാപുരം ഗവൺമെൻ്റ് ഹോസ്പിറ്റലിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. പ്രതിഷേധ മാർച്ച് ഡി വൈ എഫ് ഐ ജില്ലാ ജോ. സെക്രട്ടറി കെ രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു .വിഷ്ണുമംഗലം സ്വദേശി ചന്ദ്രന്റെ മരണത്തിന് കാരണം ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ചയാണെന്ന് ആരോപിച്ചാണ് ഡി വൈ എഫ് ഐ നാദാപുരം മേഖല കമ്മിറ്റി ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.Also read: കണ്ണേ കരളേ… ഇന്ന് അഭിമന്യു രക്തസാക്ഷി ദിനം; രണസ്മരണകൾക്ക് എട്ട് ആണ്ട്അതേസമയം, മരണത്തിന് കാരണം മരുന്ന് മാറി നൽകിയതാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.The post ചികിത്സാ പിഴവ്: കോഴിക്കോട് വയോധികൻ മരിച്ച സംഭവം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ appeared first on Kairali News | Kairali News Live.