അയോധ്യ രാമക്ഷേത്ര കൊള്ള: അന്വേഷണം വ്യാപിക്കുന്നു; ബി ജെ പി, ആർ എസ് എസ് നേതൃത്വത്തിനെതിരെ പ്രതിഷേധവും ശക്തം

Wait 5 sec.

അയോധ്യ രാമക്ഷേത്ര കൊള്ളയിൽ ബി ജെ പി, ആർ എസ് എസ് നേതൃത്വത്തിനെതിരെ പ്രതിഷേധവും വിമർശനവും ശക്തമാകുന്നതിനിടെ അന്വേഷണം വ്യാപിപ്പിച്ച് അന്വേഷണസംഘം. രാമക്ഷേത്ര കൊള്ളയുമായി ബന്ധപ്പെട്ട് എസ് ബി ഐയുടെ ചില ജീവനക്കാരും അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്.ക്ഷേത്രത്തിൽ സംഭാവനയായി ലഭിക്കുന്ന പണം എണ്ണിതിട്ടപ്പെടുത്താൻ എസ് ബി ഐയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ, എസ് ബി ഐ ഇത് സ്വകാര്യ ഏജൻസിക്ക് കൈമാറിയിരുന്നു. ക്ഷേത്രത്തിലെ നാല് സംഭാവനപ്പെട്ടികളിൽനിന്നുള്ള പണം എണ്ണാനായി 14 പേരുള്ള സംഘമാണുണ്ടായിരുന്നതെന്നും ഇതിൽ 11 പേർ ബാങ്ക് ജീവനക്കാരും മൂന്ന് പേർ ട്രസ്റ്റ് അംഗങ്ങളായിരുന്നെന്നും പൊലീസ് പറയുന്നുണ്ട്.Also read: സിജെപി പ്രതിഷേധം: സോനം വാങ്ചുക്കിന്റെ നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക്അതേസമയം ഇ ഡി അന്വേഷണത്തിനും സാധ്യത വർധിക്കുന്നതായാണ് വിവരങ്ങൾ. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് പുറത്ത് വന്നതോടെ യോഗി സർക്കാരിനെതിരെ വിമർശനം ശക്തമാകുന്നതോടെ ആണ് പുതിയ നീക്കങ്ങൾ.The post അയോധ്യ രാമക്ഷേത്ര കൊള്ള: അന്വേഷണം വ്യാപിക്കുന്നു; ബി ജെ പി, ആർ എസ് എസ് നേതൃത്വത്തിനെതിരെ പ്രതിഷേധവും ശക്തം appeared first on Kairali News | Kairali News Live.