ഹൂസ്റ്റണിൽ നടന്ന ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ജപ്പാനെതിരെ പിന്നിൽ നിന്ന് പൊരുതിക്കയറി ബ്രസീൽ വിജയിച്ചതിൽ പ്രധാന പങ്കു വഹിച്ചത് അവരുടെ വിഖ്യാത കോച്ച് കാർലോ അൻസലോട്ടിയുടെ തന്ത്രങ്ങളും സമചിത്തതയുമാണ്. ബ്രസീൽ ലോകകപ്പ് യോഗ്യത നേടുമോ എന്ന് പോലും തോന്നിയ സമയത്ത് ആ രാജ്യത്തിൻറെ ഫുട്ബോൾ ടീമിന്റെ ആദ്യ വിദേശ കോച്ചായി ചുമതലയേറ്റ ഡോൺ ഇന്ന് ടീമിനെ ലോകകപ്പിന്റെ പ്രീക്വാർട്ടർ വരെ എത്തിച്ചു കഴിഞ്ഞു.മൈതാനത്തെ തന്ത്രങ്ങളിൽ തന്നെ തോൽപിക്കാൻ ആർക്കുമാവില്ലെന്ന് അദ്ദേഹം ഇന്നലെ ജപ്പാനെതിരായ മത്സരത്തിൽ തെളിയിച്ചു. ആദ്യപകുതി അവസാനിച്ചപ്പോൾ ഒരു ഗോളിന് പിന്നിലായിരുന്ന കാനറികളെ കളിയിൽ തിരിച്ചു കൊണ്ട് വന്നത് അൻസലോട്ടിയുടെ തന്ത്രങ്ങളും മനസ്സാന്നിധ്യവും ആയിരുന്നു.ആദ്യപകുതിയിൽ ജപ്പാന്റെ വേഗതയ്ക്ക് മുന്നിൽ പിടിച്ചു നില്ക്കാൻ ബുദ്ധിമുട്ടിയ കസമിറോയെ മറ്റ് ഏതൊരു പരിശീലകനായിരുന്നെങ്കിലും പിൻവലിച്ചേനെ. എന്നാൽ അൻസലോട്ടി അത് അല്ല ചെയ്തത്. റയൽ മാഡ്രിഡിൽ ഉൾപ്പടെ തന്റെ വിശ്വസ്ത കളിക്കാരനായിരുന്ന താരത്തിൽ അദ്ദേഹം വിശ്വാസം അർപ്പിച്ചു. രണ്ടാം പകുതിയിലും അദ്ദേഹത്തെ കളത്തിലിറക്കി. അധികം വൈകാതെ വെറ്ററൻ താരം ടീമിന് വേണ്ടി നിർണായകമായ സമനില ഗോൾ നേടി.Also Read:മാസ്സ് ആയി മഞ്ഞപ്പട: ജപ്പാനെ തകർത്ത് ബ്രസീൽ ലോകകപ്പ് പ്രീക്വാർട്ടറിൽഎന്നാൽ അൻസലോട്ടിയുടെ മാസ്റ്റർ പീസ് വന്നത് പിന്നാലെയാണ്. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിൽ വിജയഗോൾ നേടാൻ അദ്ദേഹം സൂപ്പർ താരം നെയ്മറിനെ കളത്തിലിറക്കും എന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ ഏവരെയും ഞെട്ടിച്ച് അൻസലോട്ടി കാലത്തിലേക്ക് അയച്ചത് ആഴ്സണൽ വിംഗർ ഗബ്രിയേൽ മാർട്ടിനെല്ലിയെ ആണ്. എന്നാൽ പലരും നെറ്റിചുളിച്ച ആ തീരുമാനം ശരിയെന്നു തെളിയിച്ച് താരം ഇഞ്ചുറി ടൈമിൽ വിജയഗോൾ നേടി.നെയ്മറിനെ കളത്തിലിറക്കാത്തതിന് പിന്നിലെ കാരണം പിന്നീട് അദ്ദേഹം വിശദീകരിച്ചു. താരത്തെ മത്സരം അധികസമയത്തേക്ക് നീണ്ടാൽ ഉപയോഗിക്കാനായി സംരക്ഷിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. “ഞങ്ങൾ സമനില നേടിയില്ലായിരുന്നുവെങ്കിൽ, അദ്ദേഹം 60-ാം മിനിറ്റിലോ 65-ാം മിനിറ്റിലോ കളത്തിലിറങ്ങുമായിരുന്നു. പക്ഷേ ഞങ്ങൾ സമനില നേടി, മത്സരം നിയന്ത്രിക്കുന്നത് ഞങ്ങളായതിനാൽ ടീമിന്റെ രൂപം മാറ്റാൻ ഞാൻ ആഗ്രഹിച്ചില്ല,” അദ്ദേഹം പറഞ്ഞു. അൻസലോട്ടിയുടെ തന്ത്രങ്ങളും ബ്രസീലിയൻ കളിമികവും എണ്ണയിട്ട യന്ത്രം പോലെ മുന്നോട്ട് നീങ്ങിയാൽ ആറാം കിരീടം എന്ന ബ്രസീലിയൻ സ്വപനം വിദൂരമല്ലെന്നു നിസ്സംശയം പറയാം.The post കസമിറോയെ നിലനിർത്തിയത് മുതൽ നെയ്മറിനെ പുറത്തിരുത്തിയത് വരെ; ജപ്പാനെതിരെ ബ്രസീലിന് രക്ഷയായത് സാക്ഷാൽ ‘ഡോൺ കാർലോ’ appeared first on Kairali News | Kairali News Live.