ഒരുലക്ഷത്തിനുമുകളിൽ ശമ്പളം, കംപ്യൂട്ട‌‍ർ സയൻസിൽ ബിരുദമുള്ളവ‌‍ർക്ക് ഉയ‌ർന്ന ജോലി നേടാൻ അവസരം

Wait 5 sec.

കംപ്യൂട്ടർ സയൻസിൽ ബിരുദമുള്ളവർക്ക് ഉയർന്ന ശമ്പളമുള്ള ജോലി നേടാൻ അവസരം വന്നെത്തി. ​ദില്ലി സർക്കാ‍ർ സർവീസിൽ 675 ഒഴിവുകളാണുള്ളത്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോ​ഗാർത്ഥികൾക്കും അപേക്ഷിക്കാം. ജൂലായ് 15 വരെ അപേക്ഷിക്കാവുന്നതാണ്.ജനറൽ 416,സാമ്പത്തിക പിന്നാക്കം116, പട്ടികജാതി 104, പട്ടിക വർഗം 39 എന്ന രീതിയിലാണ് ഒഴിവുകളുള്ളത്. ബിസിഎ ബിരുദമോ കംപ്യൂട്ടർ സയൻസ് മെയിൻ വിഷയമായ് പഠിച്ച് ബിഎസ്‌‌സി ബിരുദം ഉള്ളവർക്കോ അപേക്ഷിക്കാവുന്നതാണ്. പരമാവധി 30 വയസുവരെയുള്ളവർക്ക് ഒഴിവുകളിലേക്ക് അപേക്ഷിക്കാം.also read:ദി ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡിൽ 550 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു44, 900 – 1,42,000 രൂപവരെ ശമ്പളമായി നേടാം. ഗ്രേഡ് പേ, ഡി എ , എച്ച് ആർ എ , സി സി എ തുടങ്ങിയ കേന്ദ്ര നിരക്കിലുള്ള എല്ലാ ആനുകൂല്യങ്ങളും മെഡിക്കൽ സൗകര്യങ്ങളും ലഭിക്കും. വിവിധ ഘട്ടങ്ങളിലായി ഗ്രേഡ് പ്രമോഷനുകളും അർഹതയുണ്ട്. 100 രൂപയാണ് അപേക്ഷാ ഫീസ്. www.dsssb.delhi.gov.in, https://dsssb.delhi.gov.in/dsssb-vacancies എന്ന വെബ്സെറ്റുകളിൽ പ്രവേശിച്ച് കൂടുതൽ വിവരങ്ങൾ മനസിലാക്കാവുന്നതാണ്.The post ഒരുലക്ഷത്തിനുമുകളിൽ ശമ്പളം, കംപ്യൂട്ട‌‍ർ സയൻസിൽ ബിരുദമുള്ളവ‌‍ർക്ക് ഉയ‌ർന്ന ജോലി നേടാൻ അവസരം appeared first on Kairali News | Kairali News Live.