ആസ്റ്റക്ക: ലോകകപ്പിൽ ആർത്തലച്ചെത്തിയ മെക്സിക്കൻ തിരമാലകൾക്ക് മുന്നിൽ നിഷ്ക്രിയരായി ഇക്വഡോർ. റൌണ്ട് ഓഫ് 32 മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ലാറ്റിനമേരിക്കൻ ടീമായ ഇക്വഡോറിനെ പരാജയപ്പെടുത്തി പ്രീക്വാർട്ടറിൽ കടന്നു. ജൂലിയൻ ക്വിനോൻസും(22) റൌൾ ജിമെനെസുമാണ്(31) മെക്സിക്കോയുടെ സ്കോറർമാർ.ഗ്രൂപ്പ് മത്സരങ്ങളിൽ മൂന്നെണ്ണത്തിലും വിജയപാതക പാറിച്ചാണ് മെക്സിക്കോ റൗണ്ട് ഓഫ് 32 പോരാട്ടത്തിനിറങ്ങിയത്. മനോഹര ഫുട്ബോൾ കളിച്ച മെക്സിക്കോ, ഇക്വഡോറിന് മേൽ തുടക്കംമുതൽ ആധിപത്യം പുലർത്തി.The post ഇത് തകരാത്ത വിജയഗാഥ; ഇക്വഡോറിനേയും പൂട്ടി മെക്സിക്കോ പ്രീക്വാർട്ടറിൽ appeared first on Kairali News | Kairali News Live.