ഇപ്പോഴിങ്ങനെ…ശബരിമല സ്വർണ മോഷണക്കേസിൽ സർക്കാരിന് ഇടപെടാൻ അധികാരമില്ല: മന്ത്രി കെ മുരളീധരൻ

Wait 5 sec.

ശബരിമല സ്വർണ മോഷണക്കേസ് എസ് ഐ ടി യുടെ നേതൃത്വത്തിലുള്ള അന്വേഷണമാണ് നടക്കുന്നതെന്നും അതിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ലെന്നും മന്ത്രി കെ മുരളീധരൻ. നിയമസഭയുലെ ചോദ്യോത്തര വേളയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. കോടതി നിരീക്ഷണത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. കോടതി അഭിപ്രായം തേടുമ്പോൾ സർക്കാർ നിലപാട് അറിയിക്കുമെന്നുമാണ് ഇപ്പോൾ സർക്കാർ പറയുന്നത്.എന്നാൽ പ്രതിപക്ഷത്തിരിക്കെ യു ഡി എഫ് നിരന്തരം എൽ ഡി എഫ് സർക്കാരിനെതിരെ ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അന്ന് എൽ ഡി എഫ് സർക്കാർ പറഞ്ഞതും കോടതിയുടെ നിരീക്ഷണത്തിലുള്ള കേസിൽ സർക്കാരിന് ഇടപെടാൻ കഴിയില്ലെന്നായിരുന്നു. അത് മനസിലാക്കിയിട്ടും അന്നത്തെ സർക്കാരിനെതിരെ വസ്തുതാ വിരുദ്ധ ആരോപണങ്ങൾ ഉന്നയിച്ചവരാണ് ഇപ്പോൾ ഇങ്ങനെ പറഞ്ഞിരിക്കുന്നത്.Also read: കോഴിക്കോട് ഗുളിക മാറി നൽകിയതിനെത്തുടർന്ന് ചികിത്സയിലായിരുന്ന രോ​ഗി മരിച്ചുവിഴിഞ്ഞത്തെ അദാനിയുടെ ഓഹരി വിൽക്കലിൽ സർക്കാരിന്റെ അനുമതി വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. സർക്കാരിനോട് അദാനി അനുമതി തേടിയിട്ടില്ലെന്നും സർക്കാരിൻ്റെ അനുമതിയില്ലാതെ ഓഹരി വിൽക്കാൻ കഴിയില്ലെന്നും അനുമതി ആവശ്യപ്പെട്ട് അദാനി കമ്പനി വന്നിട്ടില്ലെന്നും മുഖ്യമന്ത്രിയും പറഞ്ഞു.The post ഇപ്പോഴിങ്ങനെ…ശബരിമല സ്വർണ മോഷണക്കേസിൽ സർക്കാരിന് ഇടപെടാൻ അധികാരമില്ല: മന്ത്രി കെ മുരളീധരൻ appeared first on Kairali News | Kairali News Live.