‘സംസ്ഥാനത്ത് വോട്ട്‌ചോരിക്ക് ​ഗുണകരമാകുന്ന തീരുമാനങ്ങൾ വരുന്നത് അപകടം’; ശേഷാദ്രിനാഥിന്റെ നിയമന വിവാദത്തിൽ ദുൽഖിഫിൽ

Wait 5 sec.

എന്‍ ശേഷാദ്രിനാഥിനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കാനുള്ള ശുപാര്‍ശക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍. തെരഞ്ഞെടുപ്പ് കമ്മീഷൻ പോലുള്ള ഭരണഘടനാ പദവികളിൽ നിഷ്പക്ഷത പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും രാഷ്ട്രീയ പശ്ചാത്തലമുള്ളവരെ ഇത്തരം സ്ഥാനങ്ങളിൽ നിയമിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെപിസിസി ജനറല്‍ സെക്രട്ടറിക്ക് പിഎം നിയാസിന് പിന്നാലെയാണ് വി പി ദുല്‍ഖിഫിലും രംഗത്തെത്തുന്നത്.സംഘപരിവാർ അനുകൂല ജുഡീഷ്യൽ സംവിധാനം രൂപീകരിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പ് നിർമ്മിക്കുന്നതിന് മുൻകൈ എടുത്ത വ്യക്തിയെ തിരഞ്ഞെടുപ്പ് കമ്മീഷൻ പദവിയിൽ നിയമിക്കാനുള്ള നീക്കം ജനാധിപത്യ വിശ്വാസികളെ ഞെട്ടിക്കുന്നതാണെന്ന് ദുൽഖിഫിൽ വി.പി ചൂണ്ടിക്കാട്ടുന്നു. വ്യക്തമായ തെളിവുകൾ സഹിതം പരാതികൾ നൽകിയിട്ടും അധികാരികൾ അന്വേഷണത്തിന് തയ്യാറാകാത്തത് ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു.നിലവിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ സംഘപരിവാർ അജണ്ട സംരക്ഷിക്കുന്ന ആളാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം നിയാസ് ഉന്നയിച്ച ആരോപണത്തെയും അദ്ദേഹം തന്റെ പോസ്റ്റിൽ പിന്തുണയ്ക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ ഏകപക്ഷീയമായ പ്രവർത്തനങ്ങളെ ന്യായീകരിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ALSO READ: ഇപ്പോഴിങ്ങനെ…ശബരിമല സ്വർണ മോഷണക്കേസിൽ സർക്കാരിന് ഇടപെടാൻ അധികാരമില്ല: മന്ത്രി കെ മുരളീധരൻകഴിഞ്ഞ 10 വർഷത്തെ കഠിനാധ്വാനത്തിലൂടെ ജനങ്ങൾ നൽകിയ വിശ്വാസം കാത്തുസൂക്ഷിക്കാൻ ഭരണനേതൃത്വത്തിന് സാധിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സംഘപരിവാറിന്റെ ഫാസിസ്റ്റ് ഭരണത്തിന് കൃത്യമായൊരു മതനിരപേക്ഷ ബദലാണ് കേരളത്തിലെ ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ജനവിശ്വാസത്തിന് മങ്ങലേറ്റാൽ യു.ഡി.എഫിലും കോൺഗ്രസിലും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ അതീവ ഗുരുതരമായിരിക്കും എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.ജനാധിപത്യം സംരക്ഷിക്കാനും ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനും ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ജാഗ്രതയോടെയുള്ള ശക്തമായ ഇടപെടലുകൾ അടിയന്തിരമായി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് ദുൽഖിഫിൽ വി.പി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.The post ‘സംസ്ഥാനത്ത് വോട്ട്‌ചോരിക്ക് ​ഗുണകരമാകുന്ന തീരുമാനങ്ങൾ വരുന്നത് അപകടം’; ശേഷാദ്രിനാഥിന്റെ നിയമന വിവാദത്തിൽ ദുൽഖിഫിൽ appeared first on Kairali News | Kairali News Live.