മലയാളിയുടെ ഭക്ഷണത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നവയാണ് മീനുകൾ. ആദ്യകാലങ്ങളിൽ കടകളിൽ നിന്നോ അല്ലാതെയോ വാങ്ങുന്ന മീനുകൾ വീടുകളിൽ തന്നെ വൃത്തിയാക്കാറായിരുന്നു പതിവ്. എന്നാലിപ്പോൾ തിരക്കേറിയ ജീവിതത്തിൽ പലരും കടകളിൽ നിന്നോ അല്ലാതെയോ മീൻ മുറിച്ച് വൃത്തിയാക്കിയാണ് വാങ്ങുന്നത്. മറ്റുചിലരാകട്ടെ സൂപ്പർമാർക്കറ്റുകളിൽ മുറിച്ച് സൂക്ഷിച്ചിരിക്കുന്ന മീനാണ് വാങ്ങുന്നത്.സമയം ലാഭിക്കാൻ വേണ്ടി ചെയ്യുന്ന ഈ എളുപ്പവഴികൾ എല്ലായ്പ്പോഴും ഗുണം ചെയ്യണമെന്നില്ല. നമ്മുടെ മുന്നിലെത്തുന്നത് പഴകിയ മീനാണോ അല്ലെങ്കിൽ അമിത അളവിൽ ഫോ‍ർമാലിൻ പോലുള്ള രാസവസ്തുക്കൾ ചേർത്തതാണോയെന്നുപോലുമറിയാതെയായിരിക്കും വാങ്ങുന്നത്. ഇത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ഇനിയെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാവുന്നതാണ്.1. ഫ്രഷ് മീൻ തെരഞ്ഞെടുക്കുകമീൻ മുറിക്കുന്നതിന് മുൻപ് അവയുടെ കണ്ണുകൾക്ക് തിളക്കമുണ്ടോയെന്നും പുറത്തേക്ക് തള്ളിയിരിക്കുന്നതാണോയെന്നും ചെകിളപ്പൂക്കൾ നല്ല ചുവന്ന നിറത്തിലാണോയെന്നും ഉറപ്പാക്കുക.2. ദു‍ർഗന്ധമുള്ള മീൻ വാങ്ങാതിരിക്കുകമീനിന് സ്വാഭാവികമായൊരു ഗന്ധമുണ്ട്. അതല്ലാതെയുള്ള ഗന്ധം മനസിലാകുകയാണെങ്കിൽ മീൻ വാങ്ങാതിരിക്കുക.3. കട്ടിംഗ് ബോർഡിന്റെയും കത്തിയുടെയും ശുചിത്വംമീൻ വെട്ടാൻ ഉപയോഗിക്കുന്ന കട്ടിംഗ് ബോർഡ് കത്തിയും വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തുക. തുരുമ്പിച്ചതോ അഴുക്കായതോ ആയ കത്തി ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കണം. കടകളിൽ നിന്ന് ലൈവായി മീൻ വാങ്ങി മുറിക്കാൻ കൊടുക്കുമ്പോൾ ഇക്കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിച്ചിരിക്കണം.4. അളവിൽ ശ്രദ്ധിക്കുകമീൻ കഷ്ണങ്ങളാക്കി തൂക്കം നോക്കുമ്പോൾ അതിൽ അമിതമായ അളവിൽ ചെതുമ്പലോ, കുടലോ ഇല്ലെന്ന് ഉറപ്പാക്കുക. ഇവയുൾപ്പെടെ തൂക്കി പണം നൽകേണ്ടി വരും.The post മുറിച്ചുവൃത്തിയാക്കിയ മീൻ അളന്നാണോ വാങ്ങുന്നത്? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി ഉറപ്പ് appeared first on Kairali News | Kairali News Live.