പെട്രോൾ ഡീസൽ വില കുറച്ച് നയാര എനർജി, കുറവ് വരുത്താതെ കേന്ദ്രം ; വാണിജ്യ സിലിണ്ടറിൻ്റെ വിലയിൽ നേരിയ കുറവ്

Wait 5 sec.

ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ ഇന്ധന വിലയിൽ നേരിയ കുറവ്. നയാര എനർജി പെട്രോളിൻ്റേയും ഡീസലിന്റേയും വില കുറച്ചു. പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയുമാണ് കുറച്ചത്. പത്തുരൂപയോളമായിരുന്നു ​ദിവസങ്ങളുടെ ഇടവേളയിൽ ഡീസലിനും പെട്രോളിനും കൂട്ടിയിരുവന്നത്. അതിൽ നിന്നും അഞ്ച് രൂപയാണ് ഇപ്പോൾ നയാര എനർജി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനായി കുറച്ചിട്ടുള്ളത്. എന്നാൽ സ്വകാര്യ കമ്പനിയായ നയാര വില കുറക്കുമ്പോഴും ഇന്ധന വില കുറയ്ക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല.വാണിജ്യ സിലിണ്ടറിൻ്റെ വിലയിൽ 180 രൂപയും കുറഞ്ഞിട്ടുണ്ട്.ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 2851 രൂപയായി. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. വലിയ വില വർധനയായിരുന്നു വാണിജ്യ സിലണ്ടറിനുണ്ടായിരുന്നത്. പശ്ചിമേഷ്യൻ സംഘർഷങ്ങളാണ് ആദ്യഘട്ടത്തിൽ കാരണം പറഞ്ഞിരുന്നതെങ്കിലും പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായപ്പോഴും ഇന്ധന വില കുറയ്ക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല.Also read: തടസങ്ങൾ നീങ്ങി; ആർ. രാജാഗോപാലിന്റെ പാസ്പോർട്ട് പുതുക്കി നൽകുംശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്ന് വന്നിരുന്നത്. ഈ പ്രതിഷേധങ്ങൾക്കൊടുവിലാണ് ഇപ്പോൾ നയാര മാത്രം എണ്ണ വിലയിൽ ചെറിയ കുറവ് വരുത്തിയിരിക്കുന്നത്. മറ്റ് കമ്പനികൾ ഒന്നും തന്നെ ഇതുവരെ വില കുറയ്ക്കാൻ തയ്യാറായിട്ടില്ല.The post പെട്രോൾ ഡീസൽ വില കുറച്ച് നയാര എനർജി, കുറവ് വരുത്താതെ കേന്ദ്രം ; വാണിജ്യ സിലിണ്ടറിൻ്റെ വിലയിൽ നേരിയ കുറവ് appeared first on Kairali News | Kairali News Live.