ബോസ്നിയയ്ക്കെതിരെ രണ്ട് ​ഗോളുകൾ നേടി യുഎസ്എ പ്രീക്വാർട്ടറിൽ

Wait 5 sec.

പൊടിപാറുന്ന പോരാട്ടത്തിൽ ബോസ്നിയ ഹെർസെ​ഗൊവാനിയയ്ക്കെതിരെ രണ്ട് ​ഗോളുകൾ നേടി യു എസ് എ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ആവസാന നിമിഷം വരെ പൊരുതിയ ബോസ്നിയെ ഹെർസെ​ഗൊവാനിയയുടെ ശ്രമങ്ങളെല്ലാം വിഫലമായിരുന്നു. യു എസ് എയെ ഒരു പരിധി വരെ പിടിച്ചു കെട്ടാൻ സാധിച്ചുവെങ്കിലും വിജയത്തെ ചെറുക്കാൻ ബോസ്നിയയിലെ തീപ്പൊരിത്താരങ്ങൾക്കായില്ല.രണ്ട് ​ഗോളുകൾ നേടിയ യു എസ് എ യ്ക്കെതിരെ ഒുരു ​ഗോൾ പോലും മടക്കാൻ കഴിയാത്തത് ബോസ്നിയ ഹെർസെ​ഗോവാനിയ ആരാധകർക്കും സമ്മാനിച്ച നിരാശ ചെറുതല്ല. കളിയുടെ ആദ്യ പകുതി കഴിയും മുന്നെ നാൽപ്പത്തിയഞ്ചാം മിനുട്ടിൽ ഫോളാരിൻ ബലോഗനാണ് ആദ്യത്തെ ​ഗോൾ നേടിയത്. മികച്ച ​ഗോൾ നേടിയ താരത്തിന് രണ്ടാം പകുതി തുടങ്ങി നിമിഷങ്ങൾക്കകം ​ഗ്രൗണ്ടിൽ നിന്നും റെഡ് കാർഡ് വാങ്ങി പുറത്തിറങ്ങേണ്ടി വന്നു.Also read: ഫിഫ ലോകകപ്പിൽ റെക്കോർഡുകൾ ഒന്നിന് പിന്നാലെ ഒന്നായി തകർത്ത് ഫ്രാൻസും എംബപ്പേയുംപിന്നീട് 82-ാം മിനുട്ടിൽ മാലിക് ടിൽമാൻ രണ്ടാമത്തെ ​ഗോളും ബോസ്നിയ ഹെർസെ​ഗൊവാനിയയ്ക്കെതിരെ നേടിയതോടെ യു എസ് എ യ്ക്ക് ആശ്വാസമായിരുന്നു.  അവസാന നിമിഷം വരെ പൊരുതിയ ബോസ്നിയ ഹെർസെഗോവ്നിയിയുടെ താരങ്ങളുടെ മുഖത്ത് നിരശയും നിഴലിച്ചു.The post ബോസ്നിയയ്ക്കെതിരെ രണ്ട് ​ഗോളുകൾ നേടി യുഎസ്എ പ്രീക്വാർട്ടറിൽ appeared first on Kairali News | Kairali News Live.