ഡി വൈ എഫ് ഐ കൊല്ലം ജില്ലാ സമ്മേളനത്തിന് കൊടിയേറി. കടയ്ക്കൽ വിപ്ലവ ഭൂമിയായ കടയ്ക്കലിൽ പതാക, കൊടിമര, ദീപശിഖ ജാഥകൾ സമ്മേളന നഗരിയിൽ സംഗമിച്ചു. അനശ്വര രക്തസാക്ഷികളുടെ കനലിരമ്പുന്ന സ്മരണകളുണർത്തി സ്വാഗത സംഘം ചെയർമാൻ വി സുബ്ബ ലാൽ പതാക ഉയർത്തിയതോടെ സമ്മേളനത്തിന് ഔദ്യോഗിക തുടക്കമായി.പ്രതിനിധി സമ്മേളനം ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്യും. നാലിന് സമാപന സമ്മേളനം സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. ഒരു സമ്മേളന കാലയളവിലെ വിവിധ കാര്യങ്ങൾ സമ്മേളനം വിശദമായി ചർച്ച ചെയ്യും. ചർച്ചകളുടേയും വിശകലനങ്ങളുടേയും അടിസ്ഥാനത്തിലായിരിക്കും വരും കാലപ്രവർത്തനങ്ങളെപ്പറ്റി തീരുമാനം എടുക്കുക.Also read: കണ്ണേ കരളേ… ഇന്ന് അഭിമന്യു രക്തസാക്ഷി ദിനം; രണസ്മരണകൾക്ക് എട്ട് ആണ്ട്The DYFI Kollam District Conference officially commenced with the hoisting of the party flag. Flag, flagpole, and torch rallies converged at the conference venue in Kadakkal, a place known for its historic revolutionary legacy, marking the formal beginning of the district conference.The post ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സമ്മേളനത്തിന് തുടക്കം appeared first on Kairali News | Kairali News Live.