കൊല്ലം ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയകൾ മുടങ്ങി; അനസ്തേഷ്യ വർക്ക് സ്റ്റേഷനുകൾ തകരാറിലായതോടെ രോഗികൾ വലയുന്നു

Wait 5 sec.

കൊല്ലം ജില്ലാ ആശുപത്രിയിൽ അനസ്തേഷ്യ നൽകാൻ ഉപയോഗിക്കുന്ന വർക്ക് സ്റ്റേഷനുകൾ തകരാറിലായതിനെത്തുടർന്ന് ശസ്ത്രക്രിയകൾ മുടങ്ങുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആശുപത്രിയിലെ നാല് മെഷീനുകളിൽ രണ്ടെണ്ണം പണിമുടക്കിയത്. ഉപകരണങ്ങളുടെ മദർബോർഡും സോഫ്റ്റ്‌വെയറും തകരാറിലായതാണ് ഈ പ്രതിസന്ധിക്ക് കാരണമായത്.ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ അടിയന്തര ശസ്ത്രക്രിയകൾ ഉൾപ്പെടെ ഏകദേശം ഇരുപതോളം ശസ്ത്രക്രിയകൾ മാറ്റിവെക്കേണ്ടി വന്നു. ചികിത്സ തേടിയെത്തിയ രോഗികളും അവരുടെ ബന്ധുക്കളും ഇതോടെ വലിയ ദുരിതത്തിലായിരിക്കുകയാണ്. സുരക്ഷിതമായി ശസ്ത്രക്രിയകൾ നടത്താൻ കഴിയാത്ത സാഹചര്യമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.ALSO READ: വൈറ്റില മേൽപാലത്തിൽ കണ്ടെയ്നർ ലോറി കൈവരിയിലേക്ക് ഇടിച്ചുകയറി; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്തിരക്ക് വർധിച്ച സാഹചര്യത്തിൽ രോഗികളോട് മെഡിക്കൽ കോളേജ് ആശുപത്രികളെ ആശ്രയിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും അവിടെയും സ്ഥിതി സങ്കീർണ്ണമാണ്. കൊല്ലം പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശീതീകരണ സംവിധാനം തകരാറിലായതിനെത്തുടർന്ന് ഓപ്പറേഷൻ തിയേറ്റർ അടച്ചുപൂട്ടാനുള്ള നീക്കത്തിലാണ് അധികൃതർ. സർക്കാർ ആശുപത്രികളിലെ ഈ പ്രതിസന്ധി കാരണം സാധാരണക്കാരായ രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയിലാണ്.നിലവിലെ പ്രശ്നം പരിഹരിക്കാൻ രണ്ട് മാർഗങ്ങളാണ് അധികൃതർ ആലോചിക്കുന്നത്. ഒന്നുകിൽ നിലവിലുള്ള അനസ്തേഷ്യ വർക്ക് സ്റ്റേഷനുകളുടെ തകരാർ അടിയന്തരമായി പരിഹരിക്കണം, അല്ലെങ്കിൽ ജില്ലയിലെ മറ്റ് സർക്കാർ ആശുപത്രികളിൽ നിന്ന് മെഷീനുകൾ ഇവിടേക്ക് എത്തിക്കണം. എത്രയും വേഗം ഒരു മെഷീനെങ്കിലും പ്രവർത്തനസജ്ജമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.The post കൊല്ലം ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയകൾ മുടങ്ങി; അനസ്തേഷ്യ വർക്ക് സ്റ്റേഷനുകൾ തകരാറിലായതോടെ രോഗികൾ വലയുന്നു appeared first on Kairali News | Kairali News Live.