ലോകകപ്പിൽ ചരിത്ര വിജയം; ബോസ്നിയയെ തകർത്ത് അമേരിക്ക പ്രീക്വാർട്ടറിൽ

Wait 5 sec.

കാലിഫോർണിയ | ഫിഫ ലോകകപ്പ് (FIFA World Cup) ഫുട്ബോളിലെ ആവേശകരമായ നോക്കൗട്ട് പോരാട്ടത്തിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയെ തകർത്ത് യു എസ് റൗണ്ട് പ്രി ക്വാർട്ടർ യോഗ്യത നേടി. കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തിൽ നടന്ന റൗണ്ട് ഓഫ് 32 മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അമേരിക്കൻ ടീം വിജയം വരിച്ചത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ സൂപ്പർ താരം ഫോളാരിൻ ബലോഗൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് 10 പേരുമായാണ് യു എസ് എ കളി പൂർത്തിയാക്കിയത്.ആദ്യ പകുതിയുടെ അവസാന നിമിഷത്തിൽ 45-ാം മിനിറ്റിലാണ് ഫോളാരിൻ ബലോഗനിലൂടെ അമേരിക്ക ആദ്യ ഗോൾ നേടിയത്. ബോക്സിനുള്ളിൽ നിന്ന് താരം ഉതിർത്ത മനോഹരമായ ഇടംകാലൻ ഷോട്ട് ബോസ്നിയൻ ഗോൾകീപ്പറെ കീഴ്പ്പെടുത്തി വലയിൽ അഭയം കണ്ടെത്തുകയായിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ 64-ാം മിനിറ്റിൽ ബോസ്നിയൻ താരം താരിക് മുഹാരെമോവിച്ചിനെതിരായ ഫൗളിന് ബലോഗന് വിവാദപരമായ ചുവപ്പ് കാർഡ് ലഭിച്ചു. ഇതോടെ അമേരിക്കൻ നിര 10 പേരായി ചുരുങ്ങി.എന്നാൽ 10 പേരുമായി പ്രതിരോധിച്ച അമേരിക്ക 82-ാം മിനിറ്റിൽ തങ്ങളുടെ ലീഡ് ഇരട്ടിയാക്കി. ബോക്സിന് തൊട്ടുപുറത്ത് നിന്ന് ലഭിച്ച ഫ്രീ കിക്ക് മനോഹരമായ ഒരു ഗോളാക്കി മാറ്റി മാലിക് ടിൽമാൻ ആണ് അമേരിക്കയുടെ വിജയം ഉറപ്പാക്കിയത്. ടിൽമാന്റെ തകർപ്പൻ ഫ്രീ കിക്ക് ബോസ്നിയൻ ഗോൾകീപ്പർ നികോള വാസിലിന് തടയാനായില്ല.2002 ന് ശേഷം ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ അമേരിക്ക നേടുന്ന രണ്ടാമത്തെ മാത്രം വിജയമാണിത്. കൂടാതെ യൂറോപ്യൻ ടീമുകൾക്കെതിരെയുള്ള 10 മത്സരങ്ങളുടെ പരാജയ പരമ്പര അവസാനിപ്പിക്കാനും ഈ വിജയത്തോടെ അമേരിക്കയ്ക്ക് സാധിച്ചു. പ്രീ ക്വാർട്ടറിൽ ബെൽജിയമാണ് അമേരിക്കയുടെ എതിരാളികൾ. ക്വാർട്ടർ ഫൈനൽ പ്രവേശനത്തിനായുള്ള ഈ മത്സരം ജൂലൈ 6 ന് സിയാറ്റിലിൽ നടക്കും. ചുവപ്പ് കാർഡ് ലഭിച്ചതിനാൽ ബലോഗന് അടുത്ത മത്സരത്തിൽ കളിക്കാനാകില്ല.Content Highlights:The United States men’s national soccer team defeated Bosnia and Herzegovina 2-0 to advance to the Round of 16 at the 2026 FIFA World Cup. Folarin Balogun scored the opening goal before receiving a controversial red card in the second half. Malik Tillman sealed the victory with a stunning free kick in the 82nd minute to book a clash against Belgium.