വീട്ടുമുറ്റത്ത് അതിക്രമിച്ചുകയറി പടക്കം എറിഞ്ഞു; ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പിടിയിൽ

Wait 5 sec.

വീട്ടുമുറ്റത്ത് അതിക്രമിച്ചുകയറി പടക്കം എറിഞ്ഞു; ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പിടിയിൽതൃശൂരിൽ വീട്ടുമുറ്റത്ത് അതിക്രമിച്ചുകയറി പടക്കം എറിഞ്ഞ സംഭവത്തിൽ ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പിടിയിൽ. തൃശൂർ തളിക്കുളം സ്വദേശി ഭഗീഷ് പൂരാടനാണ് പിടിയിലായത്. ബിജെപി പ്രവർത്തകനെയും സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ബിജെപി പ്രവർത്തകനായ തമ്പാൻ കടവ് സ്വദേശി ശ്രീജിത്താണ് അറസ്റ്റിലായത്. തളിക്കുളം നമ്പിക്കടവ് ബീച്ച് സ്വദേശിനിയായ യുവതിയുടെ വീട്ടുമുറ്റത്തേക്കാണ് ഇവർ പടക്കം എറിഞ്ഞത്. ആക്രണം തടയാൻ ശ്രമിച്ച യുവതിയെയും ഭർത്താവിനെയും പ്രതികൾ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു.അതേസമയം അറസ്റ്റിലായ ഭഗീഷ് പൂരാടനെയും ശ്രീജിത്തിനെയും റിമാൻഡ് ചെയ്തിരിക്കുകയാണ്.The post appeared first on Kairali News | Kairali News Live.