കൊച്ചി| തൂഫാന്‍ പദ്ധതിയില്‍ ഗുണ്ടകളുടെ സഹായം വേണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍. നിയമപരമായി മുന്നോട്ട് പോയി ലഹരി മാഫിയയെ പൂട്ടുമെന്ന് അദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും കെപിസിസി മുന്‍ അധ്യക്ഷനുമായിരുന്ന കെ സുധാകരന്‍ കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത ഗുണ്ടകളുടെ യോഗം സ്വകാര്യ പരിപാടിയെന്നും അദ്ദേഹം പറഞ്ഞു.കൊച്ചിയില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളുകളുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ കെ സുധാകരനും പങ്കെടുത്തിരുന്നു. തുടര്‍ന്ന് യോഗത്തിനെതിരേ വന്‍തോതില്‍ വിമര്‍ശനവും ഉയര്‍ന്നു. പിന്നാലെ, ഇത് ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗമായിരുന്നെന്ന് കെ സുധാകരന്‍ വിശദീകരിച്ചിരുന്നു.Also Read‘ഓപ്പറേഷൻ തണ്ടർ’; പൊതുവഴിയരികിൽ നിന്നും എക്സൈസ് സംഘം കഞ്ചാവ് ചെടി കണ്ടെത്തിഎന്നാല്‍ ഇത്തരമൊരു യോഗത്തേക്കുറിച്ച് തങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട യോഗം വിളിക്കാനുള്ള ചുമതല പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.Content Highlights:Kochi City Police Commissioner Kaliraj Mahesh Kumar clarified that goons’ assistance is not needed for Operation Toofan to curb the drug mafia. This comes after KPCC leader K Sudhakaran attended a controversial meeting with criminal defendants. Home Minister Ramesh Chennithala stated only police can call official meetings.