ഇന്ത്യയിലെ പുനരുപയോഗ ഊർജ്ജ മേഖലയിൽ 20 ജിഗാവാട്ട് എന്ന സുപ്രധാന നാഴികക്കല്ല് പിന്നിട്ട് അദാനി ഗ്രീൻ എനർജി ലിമിറ്റഡ്. ഗ്രീൻഫീൽഡ് വികസനത്തിൽ ഇത്രയും വലിയ ശേഷി കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയാണിത്.കമ്പനി പ്രതിവർഷം 52 ബില്യൺ യൂണിറ്റ് ശുദ്ധമായ വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. ഇത് ഇന്ത്യയുടെ മൊത്തം വൈദ്യുതി ഉപഭോഗത്തിന്റെ ഏകദേശം 3 ശതമാനമാണ്. ന്യൂയോർക്ക് സിറ്റിക്ക് ഒരു വർഷത്തേക്ക് ആവശ്യമായ വൈദ്യുതിക്ക് തുല്യമാണിത്. അഥവാ മുംബൈയുടെയും ദില്ലിയുടെയും മൊത്തം ആവശ്യത്തിന് തുല്യം.2016 ൽ തമിഴ്‌നാട്ടിലെ കമുതി എന്ന കമ്പനിയുടെ ആദ്യ പദ്ധതി തുടങ്ങിയതിന് ശേഷം പത്ത് വർഷത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്. FY26 ൽ മാത്രം കമ്പനി 5,051 മെഗാവാട്ട് ശേഷി കൂട്ടിച്ചേർത്തു. ഇത് ചൈനയ്ക്ക് പുറത്തുള്ള ഏതൊരു കമ്പനിയുടെയും ഏറ്റവും ഉയർന്ന വാർഷിക വർധനവാണ്.Also Read: ഇന്നുമുതൽ സിബിൽ സ്കോർ റിപ്പോർട്ടിൽ വൻമാറ്റങ്ങൾ വരുന്നു; അവ എന്തൊക്കെയാണെന്ന് നോക്കിയാലോ?AGEL ന്റെ പ്രവർത്തനക്ഷമമായ പോർട്ട്‌ഫോളിയോയിൽ 14.2 GW സൗരോർജ്ജം, 2.7 GW കാറ്റാടി ഊർജ്ജം, 3.3 GW ഹൈബ്രിഡ് ശേഷി എന്നിവ ഉൾപ്പെടുന്നു. ഖവ്ദയിൽ ചൈനയ്ക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ ബാറ്ററി സ്റ്റോറേജ് സിസ്റ്റം കമ്പനി സ്ഥാപിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ ഇത് 50 GWh ആയി ഉയർത്താൻ കമ്പനി ലക്ഷ്യമിടുന്നു.2030 ഓടെ ആകെ 50 GW പുനരുപയോഗ ഊർജ്ജ ശേഷി കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഗുജറാത്തിലെ ഖവ്ദയിൽ ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ്ജ പ്ലാന്റ് കമ്പനി വികസിപ്പിക്കുന്നുണ്ട്. ഇത് പാരീസ് നഗരത്തിന്റെ അഞ്ചിരട്ടിയോളം വലുപ്പം വരും.കമ്പനിയുടെ പ്രവർത്തനങ്ങൾ വാട്ടർ പോസിറ്റീവ്, സിംഗിൾ യൂസ് പ്ലാസ്റ്റിക് ഫ്രീ, സീറോ വേസ്റ്റ്-ടു-ലാൻഡ്‌ഫിൽ എന്നീ സർട്ടിഫിക്കേഷനുകളും നേടിയിട്ടുണ്ട്.The post സുപ്രധാന നാഴികക്കല്ല്; ഇന്ത്യയിലെ പുനരുപയോഗ ഊർജ്ജ മേഖലയിൽ 20 ജിഗാവാട്ട് പിന്നിട്ട് അദാനി ഗ്രീൻ എനർജി ലിമിറ്റഡ് appeared first on Kairali News | Kairali News Live.