തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ മഹുവ മൊയ്ത്രയ്ക്ക് നേരെ ആക്രമണം. മഹുവ മൊയ്ത്രയ്ക്ക് നേരെ ഒരു സംഘം ചീമുട്ട എറിയുകയായിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിൽ ആണ് മഹുവയ്ക്ക് നേരെ ഒരു സംഘം ചീമുട്ടയും പച്ചക്കറികളും എറിഞ്ഞത്.ALSO READ: അദാനിയുടെ ഓഹരി കൈമാറ്റ വിഷയം: ദുരൂഹതകൾ ഏറെ, മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് എങ്ങനെ പറയുമെന്ന് വി എൻ വാസവൻആക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് മഹുവ മൊയ്ത്ര ആരോപിച്ചു. ആക്രമണം സംബന്ധിച്ച വീഡിയോ മഹുവ മൊയ്ത്ര സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. കൃഷ്ണനഗർ ലോക്‌സഭാ മണ്ഡലത്തിലെ റസ്റ്റോറന്റിന് പുറത്ത് തടിച്ചുകൂടിയ ആളുകളാണ് തനിക്ക് നേരെ മുട്ട എറിഞ്ഞതെന്ന് തൃണമൂൽ കോൺഗ്രസ് എംപി ആരോപിച്ചു.Currently being attacked by @bjp4india goons with @wbpolice watching on.@MamataOfficial @RahulGandhi @akhliesh @supriya_sule @mkstalin @ArvindKejriwal pic.twitter.com/eD2gYU0NPx— Mahua Moitra (@MahuaMoitra) July 1, 2026ബിജെപിക്കെതിരെ രൂക്ഷ വിമർശനമാണ് മൊയ്ത്ര തന്റെ ഫേസ്ബുക്ക്, എക്സ് അക്കൗണ്ടുകളിൽ ആക്രമണത്തിന്റെ വീഡിയോകൾ പങ്കുവെച്ചുകൊണ്ട് നടത്തിയത്. പൊലീസ് നോക്കിനിൽക്കെയാണ് ബിജെപി ആക്രമണം നടത്തിയതെന്നും കൃഷ്ണനഗർ എംപി ആരോപിച്ചു. അതേസമയം മഹുവ മൊയ്ത്ര പങ്കുവെച്ച വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു. ബിജെപി അനുയായികളാണ് സംഭവത്തിന് പിന്നിലെന്ന് തൃണമൂൽ കോൺഗ്രസും ആരോപിച്ചു. എന്നാൽ സംഭവത്തിൽ ബിജെപി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.The post മഹുവ മൊയ്ത്രയ്ക്ക് നേരെ ചീമുട്ട എറിഞ്ഞു; ആക്രമണം പൊലീസിന്റെ സാന്നിധ്യത്തിൽ appeared first on Kairali News | Kairali News Live.