മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കിയ കേന്ദ്ര സർക്കാരിനെതിരെ കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയന്റെ പ്രതിഷേധം. വിബി ജിആർഎംജി മിഷൻ പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് കർഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്. കെഎസ്കെടിയു നേതൃത്വത്തിൽ കർഷക തൊഴിലാളികളടക്കമുള്ള പതിനായിരങ്ങൾ അണിനിരന്ന പ്രതിഷേധ സമരങ്ങളാണ് കേരളത്തിലങ്ങോളമിങ്ങോളം നടന്നത്.തിരുവനന്തപുരം ജിപിഒയ്ക്ക് മുന്നിലേക്ക് നടന്ന മാർച്ചും ധർണ്ണയും അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ പ്രസിഡന്റ് എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയ്, കെഎസ്കെടിയു ജില്ലാ സെക്രട്ടറി കെ ശശാങ്കൻ, സംസ്ഥാന കമ്മിറ്റി അംഗം പ്രീജിത് രാജ് തുടങ്ങിയവർ പങ്കെടുത്തു.കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ നെയ്യാറ്റിൻകര ഹെഡ് പോസ്റ്റോഫീസിന് മുന്നിലും ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ ചെറുവത്തൂർ പോസ്റ്റ് ഓഫീസിന് മുന്നിലും നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ കോലഞ്ചേരി ബിഎസ്എൻഎൽ ഓഫീസിന് മുന്നിലെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.Also Read: മഹുവ മൊയ്ത്രയ്ക്ക് നേരെ ചീമുട്ട എറിഞ്ഞു; ആക്രമണം പൊലീസിന്റെ സാന്നിധ്യത്തിൽകെഎസ്കെടിയു വൈസ് പ്രസിഡന്റുമാരായ എ ഡി കുഞ്ഞച്ചൻ ആലപ്പുഴ തലവടി പോസ്റ്റ് ഓഫീസ്, കെ കെ ദിനേശൻ കൊയിലാണ്ടി പോസ്റ്റ് ഓഫീസ്, ജോയിന്റ് സെക്രട്ടറിമാരായ എൻ രതീന്ദ്രൻ പള്ളിച്ചൽ പോസ്റ്റ് ഓഫീസ്, സി രാധാകൃഷ്ണൻ അടൂർ പോസ്റ്റ് ഓഫീസ്, വി കെ രാജൻ പള്ളിക്കര പോസ്റ്റ് ഓഫീസ്, കോമള ലക്ഷ്മണൻ പാനൂർ പോസ്റ്റ് ഓഫീസ്, ജോയിന്റ് സെക്രട്ടറി ആർ. ചിന്നക്കുട്ടൻ പുതുശ്ശേരി കൊടുമ്പ് പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധ സമരങ്ങൾ ഉദ്ഘാടനം ചെയ്തു.The post തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടി: പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ച് കെഎസ്കെടിയു appeared first on Kairali News | Kairali News Live.