കൊച്ചി | ലക്ഷദ്വീപില്‍ മദ്യവില്‍പ്പനയും ഉപഭോഗവും അനുവദിക്കുന്ന പുതിയ എക്‌സൈസ് നിയമത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. വില്ലിംഗ്ടണ്‍ ഐലന്റിലുള്ള ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന് മുമ്പിലാണ് ധര്‍ണ നടത്തിയത്. നാല് പതിറ്റാണ്ടിലേറെയായി നിലനിന്നിരുന്ന സമ്പൂര്‍ണ മദ്യനിരോധന നിയമം റദ്ദാക്കിയാണ് പുതിയ നിയമം നിലവില്‍ വന്നത്.വിനോദസഞ്ചാര മേഖലക്ക് ഉണര്‍വേകാനും വരുമാനം വര്‍ധിപ്പിക്കാനുമാണ് പുതിയ നീക്കമെന്നാണ് സര്‍ക്കാര്‍ ന്യായം. എന്നാല്‍ 1979 മുതല്‍ ഏതാനും ടൂറിസ്റ്റ് റിസോര്‍ട്ടുകളില്‍ മാത്രം അനുമതിയുണ്ടായിരുന്ന മദ്യം, ശക്തമായ എതിര്‍പ്പിനെ മറികടന്ന് ദ്വീപില്‍ എല്ലായിടത്തും ലഭ്യമാക്കുന്നത് കടുത്ത ക്രൂരതയാണെന്ന് ധര്‍ണ പങ്കെടുത്തവര്‍ ആരോപിച്ചു. പുതിയ തലമുറക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ ദുരന്തങ്ങള്‍ രാഷ്ട്രം ഏറെ അനുഭവിച്ചതാണ്. ദ്വീപിലെ നിഷ്‌കളങ്കരായ ജനങ്ങള്‍ക്കിടയിലേക്കും ഇത്തരം ദുരന്തങ്ങള്‍ വ്യാപിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമം അടിയന്തരമായി ഉപേക്ഷിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ വി എച്ച് അലി ദാരിമി ധര്‍ണ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌കെ എസ് എം ഷാജഹാന്‍ സഖാഫി അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് കൊച്ചി സോണ്‍ പ്രസിഡന്റ്പി ടി അഹ്മദ്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ഥന നിര്‍വഹിച്ചു.കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി എം പി അബ്ദുല്‍ ജബ്ബാര്‍ സഖാഫി, മുസ്‌ലിം ജമാഅത്ത് ലക്ഷദ്വീപ് പ്രസിഡന്റ്‌കെ സി അബ്ദുല്‍ ഖാദര്‍ സഖാഫി, ലക്ഷദ്വീപ് എസ് വൈ എസ് ജനറല്‍ സെക്രട്ടറി ഹാഷിം അഹ്‌സനി കവരത്തി, എസ് ജെ എം ജില്ലാ ജനറല്‍ സെക്രട്ടറി സലീം അല്‍ഹസനി, എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി വി കെ ജലാല്‍, സോണ്‍ സെക്രട്ടറി എ എ വാഹിദ് സംസാരിച്ചു. എസ് വൈ എസ് ജില്ലാ ക്യാബിനറ്റ് അംഗങ്ങളായ മീരാന്‍ സഖാഫി, അന്‍സര്‍ അലി, സത്താര്‍ കരിമക്കാട്, ഷമീര്‍ കൊച്ചി ഷാജഹാന്‍ സഖാഫി മുവാറ്റുപുഴ, അന്‍സാര്‍ മഞ്ഞുമ്മല്‍, സുല്‍ഫീക്കര്‍ സഖാഫി, നവാസ് കാക്കനാട്, സിദ്ദീഖ് കലൂര്‍, മാഹിന്‍ കളമശ്ശേരി സംബന്ധിച്ചു.തുടര്‍ന്ന് ലക്ഷദ്വീപിലെ ജനങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ചുള്ള നിവേദനം സംസ്ഥാന നേതാക്കള്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ പ്രതിനിധിക്ക് കൈമാറി.Content Highlights:The Sunni Yuvajana Sangham has strongly demanded that the central government withdraw the newly introduced Lakshadweep Excise Regulation 2026. The organization raised concerns that lifting the forty-seven year old alcohol ban will severely destroy the cultural identity and social fabric of the islands. They urged the administration to prioritize local community sentiments over tourism driven revenue.