ഞങ്ങൾ അർജന്റീനയെ പരാജയപ്പെടുത്തും; മെസ്സിക്കും സംഘത്തിനും മുന്നറിയിപ്പ് നൽകി കേപ്പ് വെർദെ രാഷ്ട്രത്തലവൻ

Wait 5 sec.

ഈ ലോകകപ്പിലെ അത്ഭുത ടീമാണ് കേപ്പ് വെർദെ എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. അറ്റ്ലാന്റിക് സമുദ്രത്തിൽ ആഫ്രിക്കൻ വൻ കരയോട് ചേർന്ന് കിടക്കുന്ന ഈ കൊച്ചു ദ്വീപ് രാഷ്ട്രം കളിക്കുന്ന ആദ്യ ലോകകപ്പിൽ തന്നെ നോക്കൗട്ട് യോഗ്യത നേടിക്കഴിഞ്ഞു.ഗ്രൂപ്പ് ഘട്ടത്തിൽ സ്പെയിൻ, ഉറുഗ്വേ, സൗദി അറേബ്യ എന്നീ എതിരാളികളോട് സമനില വഴങ്ങി രണ്ടാം സ്ഥാനക്കാരായാണ് അവർ അടുത്ത ഘട്ടത്തിലെത്തിയത്. ഇതിനകം അനവധി ആരാധകരെ സൃഷ്‌ടിച്ച ടീമിന്റെ പക്ഷെ റൗണ്ട് ഓഫ് 32 വിലെ എതിരാളി നിലവിലെ ചാമ്പ്യന്മാർ ആയ ആർജന്റീനയാണ്. മെസ്സിയെ പോലെ ഒരു ഇതിഹാസതാരം നയിക്കുന്ന ടീമിനോട് പിടിച്ച് നില്ക്കാൻ കേപ്പ് വെർദെയ്ക്ക് ആകില്ലെന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാൽ അഞ്ചു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള കുഞ്ഞു രാഷ്ട്രത്തിനു മെസ്സിയെയും സംഘത്തെയും തോൽപിക്കാൻ ആവുമെന്ന ഉറച്ച് വിശ്വസിക്കുകയാണ് കേപ്പ് വെർദെ പ്രസിഡന്റ് ജോസ് മരിയ നെവേസ്.Also Read: ഫിഫ ലോകകപ്പ് 2026: എന്താണ് നോക്കൗട്ട് മത്സരങ്ങളുടെ ഗതി നിർണയിക്കുന്ന എക്സ്ട്രാ ടൈമും പെനാൽറ്റി ഷൂട്ടൗട്ടും?പ്രശസ്ത മാധ്യമമായ ബിബിസിക്ക് കൊടുത്ത അഭിമുഖത്തിൽ തന്റെ രാജ്യം അർജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. “അർജന്റീനയ്‌ക്കെതിരെ ഞങ്ങൾക്ക് വിജയിക്കാൻ 100% സാധ്യതയുണ്ട്…ഈ ലോകകപ്പിൽ ഞങ്ങൾ പോയത് ഞങ്ങളുടെ സ്വന്തം വിധി എഴുതാനാണ്, അതായത് ചാമ്പ്യന്മാരെ നേരിടാൻ,” അദ്ദേഹം കൂട്ടിച്ചേർത്തു.ശനിയാഴ്ച മിയാമിയിലാണ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുക.The post ഞങ്ങൾ അർജന്റീനയെ പരാജയപ്പെടുത്തും; മെസ്സിക്കും സംഘത്തിനും മുന്നറിയിപ്പ് നൽകി കേപ്പ് വെർദെ രാഷ്ട്രത്തലവൻ appeared first on Kairali News | Kairali News Live.