ഫിഫ ലോകകപ്പ് 2026: സ്വീഡനെ നിഷ്പ്രഭരാക്കി പ്രീക്വാർട്ടറിലേക്ക് കുതിച്ച് ഫ്രാൻസ്

Wait 5 sec.

ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ സ്വീഡനെ പരാജയപ്പെടുത്തി മുൻ ചാമ്പ്യന്മാരായ ഫ്രാൻസ് പ്രീക്വാർട്ടർ ഫൈനലിലേക്ക് കടന്നു. ന്യൂ യോർക്കിൽ ആയിരക്കണക്കിന് കാണികളെ സാക്ഷിയാക്കി നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഫ്രാൻസിന്റെ വിജയം. ഇരട്ടഗോളുകളുമായി തിളങ്ങിയ നായകൻ കിലിയൻ എംബെപ്പെയുടെ മാസ്മരിക പ്രകടനമാണ് ഫ്രാൻസിനെ വിജയത്തിലേക്ക് നയിച്ചത്. ഈ ലോകകപ്പിൽ ഇതുവരെ ആറ് ഗോളുകൾ നേടിയ ഈ ടൂർണമെന്റിലെ ഗോൾ വേട്ടക്കാരിൽ മെസ്സിക്കൊപ്പം ഒന്നാമതെത്തിയ എംബെപ്പെ, ലോകകപ്പിൽ ആകെ നേടിയ ഗോളുകളുടെ എണ്ണം ഇതോടെ 18 ആയി. 19 ഗോളുകൾ നേടിയ മെസ്സി മാത്രമാണ് താരത്തിന്റെ മുൻപിലുള്ളത്.കളിയുടെ തുടക്കം മുതൽ തുടരെ തുടരെയുള്ള ആക്രമണങ്ങളിലൂടെ ഫ്രാൻസ് സ്വീഡനെ സമ്മർദ്ദത്തിലാക്കി. ഫ്രാൻസിന്റെ സ്‌ട്രൈക്കർമാരായ എംബാപ്പയുടെയും ഒലീസെയുടെയും ഷോട്ടുകൾ ഗോൾ ആയി പരിണമിക്കാത്തത് ദുര്ഭാഗ്യം കൊണ്ട് മാത്രമായിരുന്നു. ഒടുവിൽ ആദ്യപകുതിയുടെ അവസാന നിമിഷങ്ങളിൽ അവർ മുന്നിലെത്തി.പെനാൽറ്റി ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനിടയിൽ ഡെംബെലെയുടെ പിന്തുണയോടെ സ്വീഡിഷ് പ്രതിരോധ ഭടന്മാരെ മറികടന്ന എംബെപ്പെ സ്വീഡിഷ് ഗോൾവല കുലുക്കി.to be updated..The post ഫിഫ ലോകകപ്പ് 2026: സ്വീഡനെ നിഷ്പ്രഭരാക്കി പ്രീക്വാർട്ടറിലേക്ക് കുതിച്ച് ഫ്രാൻസ് appeared first on Kairali News | Kairali News Live.