റിയാദ് സഊദിയില്‍ അനധികൃതമായി മത്സ്യബന്ധനം നടത്തിയതിന് ആറ് ബംഗ്ലാദേശ് സ്വദേശികളെ അറസ്റ്റ് ചെയ്തു. മക്ക മേഖലയിലെ അല്‍-ലൈത്ത് ഗവര്‍ണറേറ്റിലാണ് സമുദ്ര സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് അനുമതിപത്രമില്ലാതെയും നിരോധിത ഉപകരണങ്ങള്‍ ഉപയോഗിച്ചും മത്സ്യബന്ധനം നടത്തിയത്. സഊദി ബോര്‍ഡര്‍ ഗാര്‍ഡാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് നിയമലംഘനം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായി ബോര്‍ഡര്‍ ഗാര്‍ഡ് വെളിപ്പെടുത്തി.രാജ്യത്തിന്റെ സമുദ്രവിഭവങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ചട്ടങ്ങള്‍ പാലിക്കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിക്കുകയും പരിസ്ഥിതിക്കോ വന്യജീവികള്‍ക്കോ എതിരായ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ മക്ക, മദീന, റിയാദ്, കിഴക്കന്‍ മേഖലകളില്‍ 911 എന്ന നമ്പറിലോ രാജ്യത്തിന്റെ മറ്റ് പ്രവിശ്യകളില്‍ നിന്ന് 994 എന്ന നമ്പറിലോ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.Content Highlights:Six individuals were arrested in Saudi Arabia for engaging in unauthorized fishing activities. Authorities seized their boats and equipment after detecting violations of local maritime laws. The suspects have been referred to public prosecution for further legal action regarding environmental laws.