കാസർഗോഡ് കുമ്പളയിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് പ്രശസ്ത യൂട്യൂബർക്കെതിരെ പൊലീസ് കേസെടുത്തു. ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ സജീവമായ ധന്യ എസ് ആറിനെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്. പെരുമ്പള സ്വദേശിനിയാണ്.വാഹന പരിശോധനയ്ക്കിടെ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ പ്രതി വാഹനവുമായി കടന്നുകളഞ്ഞു എന്നാണ് എഫ്ഐആറിൽ പറയുന്നത്. മംഗൽപാടി ഗ്രാമത്തിലെ ബന്തിയോട് ഭഗവതി നഗർ എന്ന സ്ഥലത്ത് വെച്ചായിരുന്നു സംഭവം. വാഹന പരിശോധന നടത്തുന്നതിനിടയിലാണ് പൊലീസ് ധന്യയുടെ വാഹനം കാണുന്നത്.ALSO READ: വിഴിഞ്ഞത്തെ അദാനി ഡീൽ തുറമുഖ വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി അറിഞ്ഞില്ലത്രേ! വിഴിഞ്ഞം ഏതെങ്കിലുമൊരു ഗ്രൂപ്പിന് അടിയറ വെക്കാനുള്ളതല്ല: ഡോ. ജോൺ ബ്രിട്ടാസ് എംപിമദ്യലഹരിയിൽ അശ്രദ്ധമായും ജാഗ്രതയില്ലാതെയും മനുഷ്യജീവന് ഭീഷണിയാകുന്ന രീതിയിൽ ഇവർ കാർ ഓടിച്ചു വരുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പരിശോധനയ്ക്ക് മുതിർന്നപ്പോൾ ഇവർ വണ്ടിയുമായി കടന്നുകളഞ്ഞെന്നാണ് എഫ്ഐആറില്‍ ഉള്ളത്.Kumbala Police have registered a case against social media Content Creator Dhanya S R, popularly known as ‘Helen of Sparta’ for drunken driving.The post മദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബർക്കെതിരെ കേസ് appeared first on Kairali News | Kairali News Live.